പാര്‍ട്ടി അന്വേഷണം; ജി. സുധാകരൻ മുഖ്യമന്ത്രിയെ കണ്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 24, 2021

പാര്‍ട്ടി അന്വേഷണം; ജി. സുധാകരൻ മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: മുൻ മന്ത്രി ജി. സുധാകരനെതിരേയുള്ള പാർട്ടി കമ്മിഷന്റെ അന്വേഷണം തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം ക്ലിഫ് ഹൗസിലെത്തിയായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് മന്ത്രി സജി ചെറിയാനെയും അദ്ദേഹം കണ്ടതായാണ് വിവരം.ശനിയാഴ്ച പാർട്ടി കമ്മിഷൻ ആലപ്പുഴയിൽ തെളിവെടുപ്പ് നടത്താനിരിക്കെയാണ് സുധാകരൻ മുഖ്യമന്ത്രിയെ കാണാനെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് കമ്മിഷൻ അന്വേഷിക്കുന്നതെങ്കിലും അത് ഫലത്തിൽ സുധാരനെതിരേയാണ്. അദ്ദേഹത്തിനെതിരേ സ്ഥലം എം.എൽ.എ. എച്ച്. സലാം അടക്കമുള്ള നേതാക്കളുടെ പരാതികളാണ് അന്വേഷണത്തിലേക്ക് എത്തിയത്. സജി ചെറിയാനും പരാതിക്കാർക്കൊപ്പമാണ്. പ്രചാരണരംഗത്തെ ഇടപെടലും തിരഞ്ഞെടുപ്പും സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നാണ് സൂചന. പാർട്ടി അന്വേഷണത്തിന്റെ കനം കുറയ്ക്കുകയാണ് ലക്ഷ്യം. സജി ചെറിയാനെ കാണാൻ മുഖ്യമന്ത്രി നിർദേശിച്ചത്, ഒരു ഒത്തുതീർപ്പിന്റെ സാധ്യതയൊരുക്കലാണെന്നും കരുതപ്പെടുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങൾ പരിശോധിക്കുന്ന ഏക തിരഞ്ഞെടുപ്പ് പരാതിയാണിത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്നതാണ് കമ്മിഷൻ.


from mathrubhumi.latestnews.rssfeed https://ift.tt/3iOfLIT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages