ലോറിയും ബസും വിന്റേജ് വാഹനമല്ല; വിന്റേജ് പദവി 50 വര്‍ഷമായ കാറിനും ഇരുചക്ര വാഹനത്തിനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

ലോറിയും ബസും വിന്റേജ് വാഹനമല്ല; വിന്റേജ് പദവി 50 വര്‍ഷമായ കാറിനും ഇരുചക്ര വാഹനത്തിനും

പഴയവാഹനങ്ങൾ സംരക്ഷിക്കുന്നതിനുള്ള വിന്റേജ് രജിസ്ട്രേഷന് അർഹതയുള്ളത് 50 വർഷം പഴക്കമുള്ള ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും മാത്രം. ലോറി, ബസ്, മിനിവാനുകൾ, മുച്ചക്രവാഹനങ്ങൾ തുടങ്ങി സംരക്ഷിക്കപ്പെടേണ്ട പല വാഹനങ്ങളും പട്ടികയ്ക്ക് പുറത്താണ്. വിന്റേജ് രജിസ്ട്രേഷന്റെ സംരക്ഷണമില്ലെങ്കിൽ പഴയവാഹനങ്ങളുടെ പൊളിക്കൽ നിയമപ്രകാരം ഇവയൊക്കെ നശിപ്പിക്കേണ്ടിവരും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വാണിജ്യവാഹനങ്ങളൊന്നും വിന്റേജ് വിഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. വാണിജ്യ ഉപയോഗമില്ലെങ്കിലും ഇവ സംരക്ഷിക്കേണ്ടവയാണ്. സിനിമാ ഷൂട്ടിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന വിവിധതരം പഴയവാഹനങ്ങളുണ്ട്. ഇവയ്ക്ക് പുതിയ നിയമം സംരക്ഷണമേകില്ല. 15 വർഷം കഴിയുന്ന വാഹനങ്ങൾക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. എതെങ്കിലും തരത്തിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ വിന്റേജ് രജിസ്ട്രേഷന് അർഹതയുണ്ടാകില്ല. നിലവിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്്, ഇൻഷുറൻസ് പോളിസി എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. 20,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പത്തുവർഷമാണ് കാലാവധി. രജിസ്ടേഷൻ പുതുക്കണമെങ്കിൽ 5000 രൂപ അടയ്ക്കണം. സംസ്ഥാനത്തെ വാഹനങ്ങൾക്ക് വി.എ.കെ.എൽ. എന്നാകും നമ്പർ ആരംഭിക്കുക. ഇതിൽ വി.എ. വിന്റേജിന്റെയും കെ.എൽ. സംസ്ഥാനത്തിന്റെയും കോഡാണ്. വിന്റേജ് രജിസ്ട്രേഷൻ നമ്പറിനൊപ്പം പഴയ രജിസ്ട്രേഷൻ നമ്പറും വാഹനത്തിൽ പ്രദർശിപ്പിക്കണം. പുതിയ അതിസുരക്ഷാ നമ്പർപ്ലേറ്റ് ഇത്തരം വാഹനങ്ങൾക്ക് ബാധകമല്ല. ഇറക്കുമതിചെയ്ത വാഹനങ്ങൾക്കും വിന്റേജ് രജിസ്ട്രേഷൻ ലഭിക്കും. റാലികൾ, പ്രദർശനങ്ങൾ, അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കൽ എന്നിവയ്ക്ക് മാത്രമേ വാഹനങ്ങൾ പൊതുനിരത്തിൽ ഓടിക്കാവൂ. ഉടമസ്ഥാവകാശ കൈമാറ്റം അനുവദിക്കും. Content Highlights;Vintage Car Registration, Old Commercial Vehicle Is Not Considered As Vintage Vehicle


from mathrubhumi.latestnews.rssfeed https://ift.tt/2UsQdZs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages