എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്ക് ടെക്കികളും ; തൊഴിലന്വേഷകർ 38 ലക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 16, 2021

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്ക് ടെക്കികളും ; തൊഴിലന്വേഷകർ 38 ലക്ഷം

സീതത്തോട് (പത്തനംതിട്ട): സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിൽ തേടി രജിസ്റ്റർ ചെയ്യുന്ന പ്രൊഫഷണലുകളുടെ എണ്ണം വർദ്ധിക്കുന്നു. പുതിയ തൊഴിൽവിഭാഗത്തിൽപെട്ടവരും ടെക്കികളുമെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ തേടി എത്തിത്തുടങ്ങിയത് ശ്രദ്ധേയമായിട്ടുണ്ട്. മുമ്പൊക്കെ എസ്.എസ്.എൽ.സി. മുതൽ ഡിഗ്രി തലംവരെയുള്ളവരും, അംഗ പരിമിതവിഭാഗത്തിൽപെട്ടവരുമാണ് തൊഴിലിനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോൾ പ്രൊഷണലുകളുൾപ്പെടെ രജിസ്റ്റർ ചെയ്യുന്ന വിദഗ്ധ തൊഴിൽ അന്വേഷകരുടെ എണ്ണവും ഗണ്യമായി ഉയരുകയാണ്. സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഇതുവരെ 37,71,628 ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു വർഷത്തിനിടയിലാണ് പ്രൊഫഷണൽ തൊഴിലന്വേഷകർ കൂടുതലായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് എത്തിത്തുടങ്ങിയത്. കോവിഡ് ഉയർത്തിയ തൊഴിൽ പ്രതിസന്ധി തൊഴിൽ അന്വേഷകരുടെ ആധിക്യം കൂട്ടിയിട്ടുണ്ട്. മെഡിക്കൽ വിഭാഗത്തെ അപേക്ഷിച്ച് എൻജിനീയറിങ് മേഖലയിലുള്ളവരാണ് രജിസ്റ്റർ ചെയ്ത പ്രൊഫഷനുകളിൽ കൂടുതൽ. സാങ്കേതിക വിഭാഗത്തിൽ യോഗ്യതനേടിയിട്ടുള്ള 95,364 തൊഴിൽ അന്വേഷകരാണ് സംസ്ഥാനത്ത് എംപ്ലോയ്മെന്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം എൻജിനീയറിങ് ബിരുദധാരികൾമാത്രം 53,159 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഴ്സിങ് അനുബന്ധ മേഖലയിൽനിന്ന് 27,816 പേർ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. 1511- എം.ബി.ബി.എസ്. ഡോക്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ആയുർവേദ ഡോക്ടർമാരുടെ എണ്ണം 4146-ആണ്. പുതിയ മേഖലയിൽനിന്നും എം.സി.എ. പ്രൊഫഷണലുകൾ 13,831 പേരും, 8,288 എം.ബി.എ.ക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമബിരുദധാരികൾ 813-ഉം 439-കാർഷിക ശാസ്ത്രജ്ഞരും എംപ്ലോയ്മെന്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. Content Highlights: Number of professionals registering in employment exchanges is increasing


from mathrubhumi.latestnews.rssfeed https://ift.tt/3Bgvc58
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages