തൃശ്ശൂർ: തൃശ്ശൂർ ചേറ്റുവയിൽ 30 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദിയുമായി (ആംബർ ഗ്രീസ്) മൂന്ന് പേർ പിടിയിൽ. എറണാകുളം സ്വദേശി ഹംസ, വാടാനപ്പള്ളി സ്വദേശി റഫീക്ക്, പാലയൂർ സ്വദേശി ഫൈസൽ എന്നിവരാണ് വനം വിജിലൻസിന്റെ പിടിയിലായത്. അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ വലിയ വിലയുള്ള ആംബർ ഗ്രീസ് കേരളത്തിൽ ആദ്യമായാണ് പിടികൂടുന്നത്. തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബർ ഗ്രീസ്. തിമിംഗലത്തിന്റെ ദഹനേന്ദ്രിയത്തിൽ മെഴുകു പോലെ രൂപപ്പെടുന്ന ഖരവസ്തുവാണിത്. സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. പിടിയിലായ സംഘത്തിന് എങ്ങനെയാണ് ഇവ ലഭിച്ചതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരുകയാണ്. പിടിച്ചെടുത്ത ആംബർ ഗ്രീസിന് 18 കിലോയോളം ഭാരമുണ്ട്. കേരളത്തിലേയും ഇന്ത്യയിലേയും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന വസ്തുവാണിത്. ഇവ കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. content highlights:forest vigilence team seizes amber gris worth 30 crore
from mathrubhumi.latestnews.rssfeed https://ift.tt/3wymgUS
via
IFTTT
No comments:
Post a Comment