കാമുകിക്ക് വീഡിയോകോൾ ചെയ്ത് ആത്മഹത്യശ്രമം; 17കാരനെ പോലീസ് രക്ഷിച്ചു, കണ്ടെത്തിയത് ലൊക്കേഷന്‍ വെച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 7, 2021

കാമുകിക്ക് വീഡിയോകോൾ ചെയ്ത് ആത്മഹത്യശ്രമം; 17കാരനെ പോലീസ് രക്ഷിച്ചു, കണ്ടെത്തിയത് ലൊക്കേഷന്‍ വെച്ച്

കാട്ടൂർ: കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യചെയ്യാൻ ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു. ചിറയ്ക്കൽ പാലത്തിൽനിന്ന് പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു ഇദ്ദേഹം. പെൺകുട്ടി ഉടനെ 112-ലേക്ക് വിളിച്ച് അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തി. പോലീസുകാർ കാമുകനെ തിരക്കിയിറങ്ങി. അവസാനം ലൊക്കേഷൻ സൈറ്റിലൂടെയാണ് പോലീസ് ചിറയ്ക്കൽ പാലത്തിലെത്തിയത്. കാമുകന്റെ ചില കൂട്ടുകാരും ഇതിനിടയിൽ ചിറയ്ക്കലിൽ എത്തിയിരുന്നു. കൈ മുറിച്ചതുകണ്ട് അവർ പരിഭ്രാന്തരായിരുന്നു. യുവാവിനെ ഉടനെ പോലീസ് കരാഞ്ചിറ ആശുപത്രിയിലെത്തിച്ചു. എന്നാൽ, കൈയിൽ തുന്നലിടാൻ 17 കാരൻ സമ്മതിച്ചില്ല. സംഭവം ഡോക്ടർ പോലീസുകാരെ അറിയിച്ചതോടെ അവർ ഇദ്ദേഹത്തെ സമാധാനിപ്പിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ശേഷം വീട്ടുകാരെ അറിയിച്ച് കൈമാറിയാണ് പോലീസ് സംഘം സ്റ്റേഷനിലേക്ക് തിരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3jVuSm2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages