പ്രീ ക്വാർട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടുന്നു | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 26, 2021

പ്രീ ക്വാർട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടുന്നു | LIVE BLOG

ലണ്ടൻ: 2020 യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇറ്റലി ഓസ്ട്രിയയെ നേരിടുന്നു. ഇന്ന് വിജയിക്കുന്ന ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കും. നിശ്ചിത സമയത്ത് മത്സരം സമനിലയാകുകയാണെങ്കിൽ വിജയികളെ തീരുമാനിക്കാൻ എക്സ്ട്രാ ടൈമും പെനാൽട്ടി ഷൂട്ടൗട്ടും ഉണ്ടാകും. യൂറോകപ്പിൽ കിരീടസാധ്യത ഏറെയുള്ള ഇറ്റലിക്ക് പോരാട്ടവീര്യം ഏറെയുള്ള ഓസ്ട്രിയയിൽനിന്ന് വലിയ വെല്ലുവിളി നേരിടേണ്ടിവരും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ ജയിക്കുകയും ഒറ്റ ഗോളും വഴങ്ങാതെയുമാണ് അസൂറിപ്പടയുടെ വരവ്. സന്തുലിതമാണ് റോബർട്ടോ മാൻസീനിയുടെ ടീം. 4-3-3 ആക്രമണശൈലിയിൽ കളിക്കുന്ന ടീമിന്റെ മുന്നേറ്റത്തിൽ സീറോ ഇമ്മൊബിലെ, ലോറൻസോ ഇൻസീനെഡൊമെനിക്കോ ബെറാർഡി എന്നിവർ കളിക്കുന്നു. മുന്നേറ്റനിര ടൂർണമെന്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജോർജീന്യോ നിക്കോള ബാരെല്ല മാനുവൽ ലോക്കാറ്റെല്ലി എന്നിവർ കളിക്കുന്ന മധ്യനിര മിന്നുന്ന ഫോമിലാണ്. മാർക്കോ വെറാറ്റി പരിക്കിൽനിന്ന് മുക്തനായത് കരുത്താകും. നായകൻ ജോർജിയോ കില്ലിനി, ലിയനാർഡോ ബെന്നുച്ചി, ലിയനാർഡോ സ്പിനാസോള എന്നിവർ പ്രതിരോധത്തിലെ കരുത്താണ്. 4-2-3-1 ശൈലികളിൽ കളിക്കുന്ന ഓസ്ട്രിയ ഹോളണ്ടും യുക്രൈനും അടങ്ങിയ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് മുന്നേറിയത്. മൂന്ന് കളികളിൽ രണ്ട് ജയം നേടിയ ടീം മൂന്ന് ഗോൾ നേടി. ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. മികച്ച പ്രതിരോധനിരയും അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളുമാണ് ടീമിന്റെ കരുത്ത്. നായകൻ ഡേവിഡ് അലാബ, മാർസൽ സാബിറ്റ്സർ, സാവെർ ഷാലഗെർ എന്നിവർ കളിക്കുന്ന അറ്റാക്കിങ് മിഡ്ഫീൽഡാണ് ശക്തി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Italy vs Austria Euro 2020 Pre quarter match live


from mathrubhumi.latestnews.rssfeed https://ift.tt/3qsNzhX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages