യൂറോ കപ്പില്‍ ഗ്ലാമര്‍ പോരാട്ടം, ജര്‍മനി ഫ്രാന്‍സിനെ നേരിടുന്നു | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 15, 2021

യൂറോ കപ്പില്‍ ഗ്ലാമര്‍ പോരാട്ടം, ജര്‍മനി ഫ്രാന്‍സിനെ നേരിടുന്നു | LIVE BLOG

മ്യൂണിക്ക്: യൂറോകപ്പിൽ ആരാധകർ കാത്തിരിക്കുന്ന പോരാട്ടത്തിന് ഇന്ന് അരങ്ങുണർന്നു.. കരുത്തരായ ജർമനിനിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടുന്നു. യൂറോ കപ്പിലെ ഏറ്റവും മികച്ച പോരാട്ടത്തിനാണ് ഇന്ന് കളമൊരുങ്ങുക. പരിക്ക് മാറിയാൽ കൈലിയൻ എംബാപ്പെയ്ക്കൊപ്പം കരീം ബെൻസേമയെ ഇറക്കിയാകും ഫ്രഞ്ച് പടയെ പരിശീലകൻ ദിദിയർ ദെഷാംപ്സ് ഇറക്കുക. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരും യൂറോ കപ്പ് റണ്ണറപ്പുമാണ് ഫ്രഞ്ച് പട. ആന്റോയിൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, എൻഗോള കാന്റെ, ഹ്യൂഗോ ലോറിസ്, റാഫേൽ വരാനെ, പവാർഡ്, ഒലിവർ ജിറൂഡ്, ഔസ്മാനെ ഡെംബലെ തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ഫ്രാൻസ് ടൂർണമെന്റിലെ ഏറ്റവും ശക്തമായ ടീമുകളിലൊന്നാണ്. മറുവശത്ത് ജർമനിയും ശക്തമായ പടയെയാണ് അണിനിരത്തുന്നത്. മധ്യനിരയാണ് ജർമനിയുടെ കരുത്ത്. ടോണി ക്രൂസ്, ജോഷ്വ കിമ്മിച്ച്, ഇൽകേ ഗുണ്ടോഗൻ, റോബിൻ ഗോസെൻസ് എന്നിവർ മധ്യനിരയിലും തോമസ് മുള്ളർ, കൈയ് ഹാർവെർട്സ്, സെർജി നാബ്രി എന്നിവരാകും മുന്നേറ്റനിരയിലുണ്ടാകുക. വർഷങ്ങളുടെ പരിചയസമ്പത്തുള്ള മാനുവൽ ന്യൂയർ ഗോൾമുഖം കാക്കുകയും ചെയ്യുന്നതോടുകൂടി ലോകത്തിലെ ഏതു ടീമിനെയും തകർക്കാൻ കെൽപ്പുള്ള ശക്തിനായി ജർമനി മാറും. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആനുകൂല്യം ജർമനിയ്ക്കുണ്ട്. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights: Germany vs France Euro 2020, football Group F


from mathrubhumi.latestnews.rssfeed https://ift.tt/3pUzIkc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages