മാറ്റോ ഗ്രോസ്സോ: കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ കൊളംബിയ ഇക്വഡോറിനെ നേരിടുന്നു. കൊളംബിയയുടെയും ഇക്വഡോറിന്റെയും ടീം ലൈനപ്പ് പുറത്തുവന്നു. ഇരുടീമുകളും വിജയിച്ചുതുടങ്ങാനാണ് ശ്രമിക്കുക. കടലാസിൽ പുലികളാണെങ്കിലും സമീപകാലത്തായി മികച്ച പ്രകടനം പുറത്തെടുക്കാൻ കൊളംബിയയ്ക്ക് സാധിക്കുന്നില്ല. അവസാന മത്സരത്തിൽ ശക്തരായ അർജന്റീനയെ സമനിലയിൽ തളച്ചത് ടീമിന് ആത്മവിശ്വാസം നൽകുന്നു. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് ഇന്ന് ആദ്യ ഇലവനിൽ ഇടം നേടിയിട്ടില്ല. ബോറെയും ബോർജയും കാർഡോണയുമെല്ലാം മികച്ച ഫോമിലാണെന്നുള്ളത് ടീമിന് ശക്തി പകരുന്നു. മറുവശത്ത് ഇക്വഡോറും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ കൊളംബിയയെ ഒന്നിനെതിരേ ആറുഗോളുകൾക്ക് തകർത്തത് ഇക്വഡോറിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എന്നർ വലൻസിയയും എസ്ട്രാഡയും മാർട്ടിനെസും മെൻഡസുമെല്ലാം അടങ്ങുന്ന ഇക്വഡോർ ഇത്തവണ ശക്തരാണ്. ഇതുവരെപരസ്പരം ഏറ്റുമുട്ടിയതിൽ ഏറ്റവുമധികം വിജയങ്ങൾ നേടിയത് കൊളംബിയയാണ്. കൊളംബിയ 24 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഇക്വഡോർ 13 വിജയങ്ങൾ സ്വന്തമാക്കി. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Colombia vs Ecuador Copa America 2021
from mathrubhumi.latestnews.rssfeed https://ift.tt/3vpWCB3
via
IFTTT
No comments:
Post a Comment