ബെല്‍ജിയം റഷ്യയെ നേരിടുന്നു | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 12, 2021

ബെല്‍ജിയം റഷ്യയെ നേരിടുന്നു | LIVE BLOG

സെയ്ന്റ് പീറ്റേഴ്സ്ബർഗ്: യൂറോകപ്പ് ഫുട്ബോളിൽ ആദ്യ കിരീടം മോഹിക്കുന്ന ലോക ഒന്നാം നമ്പർ ടീം ബെൽജിയംറഷ്യയെ നേരിടുന്നു. മത്സരം ആരംഭിച്ചു. സൂപ്പർ താരം ഈഡൻ ഹസാർഡ് ഇന്ന് ബെൽജിയം ടീമിൽ ഇടം നേടിയിട്ടില്ല 1980-ൽ റണ്ണറപ്പായതാണ് യൂറോയിൽ ബെൽജിയത്തിന്റെ പ്രധാനനേട്ടം. ഇത്തവണ താരധാരാളിത്തമുള്ള ടീമുമായിട്ടാണ് റോബർട്ടോ മാർട്ടിനെസ് പരിശീലിപ്പിക്കുന്ന ടീമിന്റെ വരവ്. പരിക്കിൽനിന്ന് മുക്തരാകാത്ത ഈഡൻ ഹസാർഡും കെവിൻ ഡിബ്രുയ്നും ആദ്യകളിയിൽ ഉണ്ടാകാനിടയില്ല. ഗോളടിയിൽ മിടുക്കനായ റൊമേലു ലുക്കാക്കു, ഡ്രിസ് മെർട്ടൻസ്, തോർഗൻ ഹസാർഡ് എന്നിവർ അണിനിരക്കുന്ന മുന്നേറ്റം ശക്തം. മധ്യനിരയിൽ ഡിബ്രുയ്ന്റെ അഭാവം പ്രകടമാകും. പ്രതിരോധത്തിൽ ടീമിന് ആശങ്കയില്ല. അർട്ടേം സ്യൂയ്ബ ഏക സ്ട്രൈക്കറാകുന്ന റഷ്യൻ നിരയിൽ അലെക്സി മിറാചുക്കും അലെക്സാണ്ടർ ഗോൾവിനും കളിക്കുന്ന മധ്യനിരയാണ് കരുത്ത്. റഷ്യയും ഇതുവരെ യൂറോകപ്പിൽ മുത്തമിട്ടിട്ടില്ല. 2008-ൽ സെമി ഫൈനലിൽ പ്രവേശിച്ചതാണ് റഷ്യയുടെ ഏറ്റവും വലിയ നേട്ടം. അവസാനം കളിച്ച ആറു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ ജയിക്കാൻ ടീമിന് സാധിച്ചിട്ടുണ്ട്. മത്സരത്തിന്റെ തത്സമയം വിവരണം വായിക്കാം... Content Highlights: UEFA Euro cup football 2020, Belgium vs Russia live blog


from mathrubhumi.latestnews.rssfeed https://ift.tt/3gevuRs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages