കുഴൽപ്പണക്കേസിൽ നിലപാട് മാറ്റി ബി.ജെ.പി; ചോദ്യംചെയ്യലിന് പോലീസ് വിളിച്ചാൽ ഹാജരാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 15, 2021

കുഴൽപ്പണക്കേസിൽ നിലപാട് മാറ്റി ബി.ജെ.പി; ചോദ്യംചെയ്യലിന് പോലീസ് വിളിച്ചാൽ ഹാജരാകില്ല

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസ് അന്വേഷണത്തോടുള്ള നിലപാടിൽ ബി.ജെ.പി. മാറ്റംവരുത്തി. പാർട്ടിയെ വേട്ടയാടുന്നുവെന്നാരോപിച്ച് സർക്കാരിനെതിരേ പോരിനിറങ്ങിയ ബി.ജെ.പി. ചോദ്യംചെയ്യലിനു ഹാജരാകൻ നിബന്ധനയേർപ്പെടുത്തി. ഫോണിൽ വിളിച്ചും നോട്ടീസ് അയച്ചുമുള്ള ചോദ്യംചെയ്യലിന് ഇനിമുതൽ ഹാജരാകില്ല. അത്തരം ചോദ്യംചെയ്യലുമായി സഹകരിക്കേണ്ടെന്നാണ് കോർകമ്മിറ്റി തീരുമാനം. കേസ് രജിസ്റ്റർചെയ്തോ കോടതി മുഖേനയോ ഉള്ള അന്വേഷണത്തിനുമാത്രം നേതാക്കളും പ്രവർത്തകരും ഹാജരാകും. സി.പി.എം. അജൻഡ നടപ്പാക്കാൻ നിന്നുകൊടുക്കേണ്ടതില്ലെന്നാണ് പാർട്ടിയിലുയർന്ന വികാരം. സർക്കാരിന്റെയും സി.പി.എമ്മിന്റെയും അജൻഡയാണ് കുഴൽപ്പണക്കേസിലെ പോലീസ് അന്വേഷണമെന്നാണ് കോർഗ്രൂപ്പ് യോഗത്തിന്റെ വിലയിരുത്തൽ.കുഴൽപ്പണക്കേസുമായി സഹകരിക്കുന്ന നിലപാടായിരുന്നു ഇതുവരെ എടുത്തിരുന്നത്. സംഘടനാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ചോദ്യംചെയ്യലിനു ഹാജരായി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്ന് നേതൃത്വം സംശയിക്കുന്നു. ഇന്ന് ധർണവിവിധ വിഷയങ്ങളുന്നയിച്ച് സർക്കാരിനെതിരേ പാർട്ടി സമരം ശക്തമാക്കും. മരംമുറി അഴിമതിക്കെതിരേ ബുധനാഴ്ച രാവിലെ 11-ന് ബി.ജെ.പി. സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളിൽ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.കൊല്ലത്ത് കുമ്മനം രാജശേഖരൻ, പത്തനംതിട്ടയിൽ ജോർജ് കുര്യൻ, ആലപ്പുഴയിൽ പി. സുധീർ, എറണാകുളത്ത് എ.എൻ. രാധാകൃഷ്ണൻ, തൃശ്ശൂരിൽ സി. കൃഷ്ണകുമാർ, വയനാട് പി.കെ. കൃഷ്ണദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/3gDMzmG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages