ആംസ്റ്റർഡാം: യൂറോ കപ്പിൽ ഗ്രൂപ്പ് സിയിൽ നടക്കുന്ന പോരാട്ടത്തിൽ നെതർലൻഡ്സ് യുക്രൈനെ നേരിടും. രാത്രി 12:30-ന് ആംസ്റ്റർഡാമിലെ യൊഹാൻ ക്രൈഫ് അരീനയിലാണ് മത്സരം. ജയത്തോടെ തുടങ്ങാനാണ് നെതർലൻഡ്സ് ലക്ഷ്യമിടുന്നത്. മെംഫിസ് ഡീപേ, ഫ്രാങ്കി ഡിയോങ്, മാറ്റിസ് ഡിലൈറ്റ്, സ്റ്റെഫാൻ ഡിവ്രി, ജോർജിനിയോ വൈനാൾഡം എന്നിവരാണ് ടീമിന്റെ കരുത്ത്. പരിക്കേറ്റ് പുറത്തായ വിർജിൽ വാൻഡൈക്കിന് പകരം വൈനാൾഡമാണ് നെതർലൻഡ്സിനെ നയിക്കുന്നത്. പ്രതിഷേധങ്ങൾ ഏറെ ഉയരുന്നുണ്ടെങ്കിലും 5-3-2 ഫോർമേഷനിൽ തന്നെ നെതർലൻഡ്സ് കളിക്കുമെന്നാണ്കോച്ച് ഫ്രാങ്ക് ഡി ബോർ പറയുന്നത്. ഇതിഹാസ താരം ആന്ദ്രേ ഷെവ്ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രൈൻ ടീം സമീപകാലത്ത് മികച്ച ഫോമിലാണ്. അറ്റ്ലാന്റ താരം മലിനോവ്സ്കിയും മാഞ്ചെസ്റ്റർ സിറ്റി താരം സിചെങ്കോയുമാണ് യുക്രൈന്റെ പ്രധാന പ്രതീക്ഷ. ബുഷ്ചാൻ, കരവെവ്, മറ്റ്വിയെങ്കോ, മൈക്കോലെങ്കോ, യാർമൊലെങ്കോ എന്നിവരും അണിനിരക്കും. മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം... Content Highlights:Euro 2020 Netherlands vs Ukraine Live Updates
from mathrubhumi.latestnews.rssfeed https://ift.tt/3izQofn
via
IFTTT
No comments:
Post a Comment