ശബരിമലയിലെ ഭൂമിത്തർക്കത്തിന് പരിഹാരമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 17, 2021

ശബരിമലയിലെ ഭൂമിത്തർക്കത്തിന് പരിഹാരമാകുന്നു

പത്തനംതിട്ട: ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോർഡും വനംവകുപ്പും തമ്മിലുള്ള തർക്കത്തിന് പരിഹാരമാകുന്നു. അഡ്വക്കേറ്റ് കമ്മിഷണർ എ.എസ്.പി. കുറുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയ്ക്കുശേഷമാണ് ഇരുകൂട്ടരും ധാരണയാകാമെന്ന് സമ്മതിച്ചത്. 171 സെന്റുവീതം പരസ്പരം വിട്ടുനൽകാൻ ബോർഡും വനംവകുപ്പും ധാരണയിലെത്തി.പോലീസ് ബാരക്ക്, പോലീസ് മെസ്, ഗ്യാസ് ഗോഡൗൺ, രണ്ട് ടോയ്‌ലെറ്റ് ബ്ലോക്ക്‌, ബെയ്‌ലി പാലത്തിലേക്കുള്ള വഴി, കുറച്ച് വിരിഷെഡ്ഡുകൾ എന്നിവയടക്കം 171 സെന്റ് ഭൂമി വനംവകുപ്പ് ബോർഡിന് വിട്ടുനൽകും.ഇതിനുപകരം ബംഗ്ലാവ്, ഗസ്റ്റ് ഹൗസ് എന്നിവ നിൽക്കുന്നതുൾെപ്പടെ 171 സെന്റ് സ്ഥലം വനംവകുപ്പിന് വിട്ടുനൽകും.ഇതുപ്രകാരമുള്ള റിപ്പോർട്ടും, പരസ്പരം വിട്ടുനൽകാൻ സമ്മതിച്ച സ്ഥലങ്ങൾ അടയാളപ്പെടുത്തിയ സ്കെച്ചും ജൂൺ 30-നുമുമ്പ് അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിക്കും.ജണ്ടകളുടെ സ്ഥാനം തെറ്റിയത് തർക്കത്തിന് കാരണമായിമൂന്നുതവണയായാണ് ശബരിമലയിൽ ബോർഡിന് ഭൂമി ലഭിച്ചത്. ഇതിൽ, 1965-ൽ ലഭിച്ച 50 ഏക്കർ ഭൂമിയിൽ സർവേപ്രകാരം വേർതിരിച്ച് കല്ലിട്ടിരുന്നെങ്കിലും വനംവകുപ്പ് ഇതിനനുസരിച്ചല്ല ജണ്ടകൾ സ്ഥാപിച്ചത്. സർവേക്കല്ലിനടുത്ത് സ്ഥാപിക്കേണ്ട ജണ്ടകൾ പലസ്ഥലത്തും ബോർഡിന്റെ അതിർത്തിക്കുള്ളിലേക്ക് കയറിയായിരുന്നു.ഇതറിയാതെ, സർവേപ്രകാരമുള്ള സ്ഥലത്ത് പിന്നീടുള്ള വർഷങ്ങളിൽ ബോർ‍ഡ് വികസനപ്രവർത്തനങ്ങൾ നടത്തി. വർഷങ്ങളോളം ഇത് തുടർന്നു. എന്നാൽ, പാണ്ടിത്താവളത്തിൽ ബോർഡിന്റെ കൈവശമുള്ള ഭൂമിയിൽ 50 സെന്റ് തങ്ങളുടേതാണെന്നവകാശപ്പെട്ട് വനംവകുപ്പ് വേലി കെട്ടിയതോടെയാണ് തർക്കം തുടങ്ങിയത്. ഭൂമി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സർവേ നടത്താൻ കോടതി ഉത്തരവിടുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35uTo4U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages