സമാന്തര അന്വേഷണത്തിന് നീക്കം; ജുഡീഷ്യല്‍ കമ്മിഷനെതിരേ ഇ.ഡി. ഹൈക്കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 11, 2021

സമാന്തര അന്വേഷണത്തിന് നീക്കം; ജുഡീഷ്യല്‍ കമ്മിഷനെതിരേ ഇ.ഡി. ഹൈക്കോടതിയിലേക്ക്

കൊച്ചി: ജുഡീഷ്യൽ കമ്മിഷൻ അന്വേഷണത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു. സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെ ശബ്ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണം ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുന്നത്. സമാന്തരമായി അന്വേഷണം നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ ആക്ഷേപം. തെളിവ് തേടിയുളള ജുഡീഷ്യൽ കമ്മിഷന്റെ പത്രപരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നേരത്തേ കളളപ്പണക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത രണ്ടുകേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇ.ഡി. ഹൈക്കോടതിയിലെത്തി നിയമനടപടികൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകളും റദ്ദാക്കിയിരുന്നു. ഇപ്പോൾ ജുഡീഷ്യൽ കമ്മിഷൻ തന്റെ നയം പത്രപരസ്യത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിയമനടപടികൾക്ക് ആലോചിക്കുന്നത്. ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണപരിധിയിൽ എന്തൊക്കെ വരും, കമ്മിഷൻ ഏത് രീതിയിൽ മുന്നോട്ടുപോകും തുടങ്ങിയ കാര്യങ്ങൾ കഴിഞ്ഞ ദിവസത്തെ പത്രപരസ്യത്തിലൂടെ വ്യക്തമാണ്. ഇപ്പോൾ ഇത്തരത്തിൽ ജുഡീഷ്യൽ അന്വേഷണം നടന്നാൽ ഈ കേസിലെ പ്രധാനപ്രതികളെഅടക്കം ജുഡീഷ്യൽ കമ്മിഷൻ വിളിച്ചുവരുത്തി വിസ്തരിക്കാനുളള സാധ്യതയുണ്ട്. അങ്ങനെ വിസ്തരിക്കുമ്പോൾ കമ്മിഷന് മുമ്പാകെ നൽകുന്ന മൊഴി മറ്റു നിയമനടപടികൾക്ക് ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് കമ്മിഷന് മുന്നിൽ സാക്ഷികളായി വരുന്ന ഈ കേസിലെ പ്രതികൾക്ക് കമ്മിഷന് മുന്നിൽ ബോധപൂർവം എല്ലാ കാര്യങ്ങളും തുറന്നുപറയാൻ ശ്രമിച്ചേക്കാം. അത് ഇ.ഡിയുടെ കേസിനെ ദുർബലപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ ആശങ്ക. അത് മുൻനിർത്തിയാണ് നിയമനടപടികളിലേക്ക് കടക്കുക. 26-ാം തീയതിക്കകം കമ്മിഷനിൽ കക്ഷിചേരാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും സാമൂഹിക-രാഷ്ട്രീയ സംഘടനകൾക്കും കക്ഷിചേരാനുളള അവസരം കമ്മിഷൻ നൽകിയിട്ടുണ്ട്. സി.പി.എം. അടക്കമുളളവർ അതിൽ കക്ഷി ചേരാനുളള സാധ്യതയുണ്ട്. കമ്മിഷന്റെ നടപടികൾ പരസ്യമായിട്ടാണ്. പരസ്യമായ വിസ്താരമാണ് ഉണ്ടാകുക. അതു നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ പുറത്തേക്ക് വരും. അത് കേസിനെ ദുർബലപ്പെടുത്തും. അതിനാൽ ജുഡീഷ്യൽ കമ്മിഷന്റെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും ഇ.ഡി. ഹൈക്കോടതിയിൽ എത്തുക. content highlights:ED moves high court against Judicial Commission


from mathrubhumi.latestnews.rssfeed https://ift.tt/3cCbLJc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages