മുംബൈ: മലാഡിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാൻ മുംബൈ കോർപറേഷൻ ദുരന്തനിവാരണ സെൽ അറിയിച്ചു. കനത്തമഴയെ തുടർന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകർന്നുവീണത്. സ്ത്രീകളും കുട്ടികളും അടക്കം പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡിസിപി വിശാൽ താക്കൂർ പറഞ്ഞു.പരിക്കേറ്റവരെ ബിഡിബിഎ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടം നടക്കുന്ന സമയത്ത് 70 പേർ കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നവർ പറയുന്നു. അതിനാൽത്തന്നെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പോലീസും അഗ്നിശമനരക്ഷാസേനാ അംഗങ്ങളും രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്നുവീണ കെട്ടിടത്തിന് സമീപമുളള മൂന്ന് കെട്ടിടത്തിൽ നിന്ന് ബിഎംസി ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവയും ജീർണാവസ്ഥയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3cxwQEx
via
IFTTT
No comments:
Post a Comment