ഗോളടിയില്‍ റെക്കോഡിട്ട് ക്രിസ്റ്റ്യാനോ ; ഇനി അലി ദെയിക്കൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

ഗോളടിയില്‍ റെക്കോഡിട്ട് ക്രിസ്റ്റ്യാനോ ; ഇനി അലി ദെയിക്കൊപ്പം

ബുഡാപെസ്റ്റ്: വീണ്ടും റെക്കോഡ് ബുക്കിൽ ഇടംനേടി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ രണ്ടു തവണ ലക്ഷ്യം കണ്ടതോടെ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തി. 1993 മുതൽ 2006 വരെ ഇറാനായി കളിച്ച ദേയി, 149 മത്സരങ്ങളിൽ നിന്ന് 109 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചത്. റൊണാൾഡോ തന്റെ 176-ാം മത്സരത്തിലാണ് അലി ദേയിയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുന്നത്. നേരത്തെ ഹംഗറിക്കെതിരായ മത്സരത്തിൽ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ റെക്കോഡും (9) റൊണാൾഡോ പഴങ്കഥയാക്കിയിരുന്നു. യൂറോ കപ്പിൽ ഇതോടെ താരത്തിന്റെ ഗോൾ നേട്ടം 14 ആയി. 24 യൂറോ കപ്പ് മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയ റൊണാൾഡോ അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. തുടർച്ചയായി അഞ്ച് യൂറോ കപ്പുകളിലും ഗോൾ കണ്ടെത്തുന്ന ആദ്യ താരവും റോണോ തന്നെ. Content Highlights: Cristiano Ronaldo becomes top scorer international football


from mathrubhumi.latestnews.rssfeed https://ift.tt/35MYhX7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages