ഇന്ധനവില വര്‍ധനയില്‍ എന്തുകൊണ്ട് മൗനം; ബച്ചനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 3, 2021

ഇന്ധനവില വര്‍ധനയില്‍ എന്തുകൊണ്ട് മൗനം; ബച്ചനും അക്ഷയ് കുമാറിനും കത്തയച്ച് കോണ്‍ഗ്രസ്

മുംബൈ: രാജ്യത്ത് ഇന്ധവില കുതിച്ചുയരുമ്പോഴും മൗനം തുടരുന്ന ബോളിവുഡ് താരങ്ങൾക്കെതിരേ വിമർശനവുമായി കോൺഗ്രസ്. ഇന്ധനവില വർധനയ്ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവുമായി അമിതാബ് ബച്ചൻ, അനുപം ഖേർ, അക്ഷയ് കുമാർ എന്നിവർക്ക് മുംബൈ കോൺഗ്രസ് പ്രസിഡന്റ് ഭായ് ജഗ്താപ് കത്തയച്ചു. നേരത്തെ, യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ-ഡീസൽ വില വർധനവിനെതിരേ ഈ താരങ്ങളെല്ലാം ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. എന്നാൽ ഇന്ന് രാജ്യത്തെ ഇന്ധനവില വില 100 കടന്നിട്ടും എന്തുകൊണ്ടാണ് താരങ്ങൾ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് ജഗ്താപ് ചോദിച്ചു. താരങ്ങൾക്ക് കത്തയച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 2012ൽ ഇന്ധനവില വർധിച്ചപ്പോൾ അമിതാബ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. അക്കാലത്ത് പെട്രോൾ വില 63 രൂപയായാണ് ഉയർന്നത്. ഇന്ധന വിലവർധനവിൽ അന്ന് പ്രതികരിച്ച ബച്ചൻ എന്തുകൊണ്ടാണ് ഇപ്പോൾ ട്വീറ്റ് ചെയ്യാത്തതെന്നും ജഗ്താപ് ചോദിച്ചു. തുടർച്ചയായ ഇന്ധനവില വർധനവിൽ മേയ് അവസാനത്തോടെയാണ് മുംബൈയിൽ പെട്രോൾ വില 100 കടന്നത്. നിലവിൽ ഒരു ലിറ്റർ പെട്രോളിന് 100.72 രൂപയാണ് മുംബൈയിലെ വില. ഡീസലിന് 92.69 രൂപയും. രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും പെട്രോൾ വില 100 രൂപയ്ക്ക് അടുത്താണ്. കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമാണ്. Content highlights:Mumbai Congress chief shoots letter to Amitabh Bachchan, Akshay Kumar, questions silence on rising fuel prices


from mathrubhumi.latestnews.rssfeed https://ift.tt/3z3hVvB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages