ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 25, 2021

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറയ്ക്കുന്നതിന്റെ ഭാഗമായി ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ നടപ്പാക്കും. നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രണ്ടുദിവസവും സ്വകാര്യബസുകൾ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സി. പരിമിത സർവീസുകൾ മാത്രം നടത്തും. അവശ്യ മേഖലയിലുള്ളവർക്കും ആരോഗ്യസേവനങ്ങൾക്കും മാത്രമാണ് ഇളവുള്ളത്. ഹോട്ടലുകളിൽ പാഴ്‌സൽ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടലുകൾ, െറസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ പ്രവർത്തിക്കും. ഭക്ഷ്യോത്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽബൂത്തുകൾ, മത്സ്യ, മാംസ വിൽപ്പന ശാലകൾ, കള്ളുഷാപ്പുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കും. അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിച്ചശേഷം നിർമാണ മേഖലയിൽ ഉള്ളവർക്ക് കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കാം. ക്ഷേത്രങ്ങൾ തുറക്കും. നിത്യപൂജകളും ഉണ്ടാകും. ടി.പി.ആർ.ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും നടപ്പാക്കും. തിങ്കളാഴ്ച മുതൽ ഇളവുകൾ തുടരും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ തുറക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3hb3xcB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages