സ്വർണക്കള്ളക്കടത്ത്: ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയത് കണ്ണൂർ സ്വദേശി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 22, 2021

സ്വർണക്കള്ളക്കടത്ത്: ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയത് കണ്ണൂർ സ്വദേശി

കൊണ്ടോട്ടി: കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കാനാണ് തങ്ങൾ കരിപ്പൂരിലെത്തിയതെന്ന് പിടിയിലായ യുവാക്കൾ. കണ്ണൂർ സ്വദേശിയാണ് ഇതിനുള്ള ക്വട്ടേഷൻ നൽകിയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ചെർപ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷൻ നൽകിയ കണ്ണൂർ സ്വദേശിയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്വർണമാഫിയയുടെ ഇടനിലക്കാരനായ ഇയാൾ ഗൾഫിലുള്ള സംഘത്തിനുവേണ്ടിയാണ് ചെർപ്പുളശ്ശേരി സംഘത്തെ ദൗത്യം ഏൽപ്പിച്ചതെന്നാണ് വിവരം. സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്തബന്ധമുള്ളവരാണ് പോലീസ് പിടിയിലായവർ. കള്ളക്കടത്ത് സ്വർണത്തിന് സുരക്ഷയൊരുക്കുന്നത് നേരത്തേ ഇവർ ഏറ്റെടുത്തിരുന്നതായും അവസരം കിട്ടുമ്പോൾ കള്ളക്കടത്ത് സ്വർണം കവർന്നിരുന്നതായും പോലീസിന് സൂചനലഭിച്ചിട്ടുണ്ട്. ചിലർ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കണ്ണൂർ സ്വദേശിയിലൂടെ ഗൾഫിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങൾ സംഘത്തിന് കൃത്യമായി ലഭിച്ചിരുന്നു. കഴിഞ്ഞ 16 മുതൽ കരിപ്പൂരിലെ ഓപ്പറേഷനുവേണ്ടി സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഘം കരിപ്പൂരിലെത്തിയത്. കള്ളക്കടത്ത് സ്വർണം കാറിൽ കയറ്റിക്കൊണ്ടുപോയതായി സൂചനലഭിച്ച ഉടനെ വാഹനങ്ങൾ അതിവേഗത്തിൽ പിന്തുടർന്നു. ഇതാണ് അഞ്ചുപേരുടെ ജീവനെടുത്ത അപകടത്തിൽ കലാശിച്ചത്. content highlights:gold smuggling: kannur native given quotation to cherppulasseri gang


from mathrubhumi.latestnews.rssfeed https://ift.tt/3xOSUmp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages