ദോഹ: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപയ്ക്ക് കോവിഡ്. ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ഖത്തറിലുള്ള താരം ടീം ഹോട്ടലിലെ മുറിയിൽ ഐസൊലേഷനിലാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ നടന്ന മത്സരത്തിന് ഒരു ദിവസം മുമ്പ് ബുധനാഴ്ചയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇക്കാരണത്താലാണ് താരത്തിന് ഖത്തറിനെതിരേ കളിക്കാൻ സാധിക്കാതിരുന്നത്. ഇന്ത്യൻ ജേഴ്സിയിൽ 20-ലേറെ മത്സരങ്ങൾ കളിച്ച മിഡ്ഫീൽഡറായ ഥാപ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ്. ഖത്തറിനെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് ഇനി രണ്ട് മത്സരങ്ങൾ ആണ് ബാക്കിയുള്ളത്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് ഏഷ്യൻ കപ്പ് 2023-ന് യോഗ്യത നേടുകയാണ് ലക്ഷ്യം. Content Highlights:India midfielder Anirudh Thapa tests Covid-19 positive
from mathrubhumi.latestnews.rssfeed https://ift.tt/2ScbNjX
via
IFTTT
No comments:
Post a Comment