ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യം; ജര്‍മനി - ഹംഗറി മത്സരത്തിന് സ്റ്റേഡിയം മഴവില്ലണിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 21, 2021

ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് ഐക്യദാര്‍ഢ്യം; ജര്‍മനി - ഹംഗറി മത്സരത്തിന് സ്റ്റേഡിയം മഴവില്ലണിയും

മ്യൂണിക്ക്: യൂറോ കപ്പിൽ ജർമനി - ഹംഗറി മത്സരത്തിനായി മ്യൂണിക്കിലെ അലിയാൻസ് അരീന സ്റ്റേഡിയം മഴവില്ലണിയും. മത്സരത്തിനായി മഴവിൽ നിറങ്ങളുള്ള ലൈറ്റുകളാൽ സ്റ്റേഡിയം അലങ്കരിക്കാനാണ് മ്യൂണിക്ക് സിറ്റി കൗൺസിൽ ആലോചിക്കുന്നത്. ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരായ നിയമം പാസാക്കിയ ഹംഗറി പാർലമെന്റിന്റെ നടപടിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഈ നീക്കം. മത്സര സമയത്ത് സ്റ്റേഡിയം ഇത്തരത്തിൽ അലങ്കരിക്കാൻ സമ്മതമാവശ്യപ്പെട്ട് മ്യൂണിക്ക് മേയർ ഡിയെറ്റർ റെയ്റ്റർ യുവേഫയെ സമീപിച്ചിരുന്നു. ഈ മാസം 15-നാണ് ട്രാൻസ്ജെൻഡറുകളെയും ലിംഗമാറ്റ ശസ്ത്രക്രിയകളെയും അനുകൂലിക്കുന്ന ഒരുതരത്തിലുമുള്ള പ്രചാരണങ്ങൾ സ്കൂളുകളിൽ നടത്തരുതെന്ന് ഹംഗറി പാർലമെന്റ് നിയമം പാസാക്കിയിരുന്നു. ഇതിനെതിരേ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം യൂറോ കപ്പ് മത്സരങ്ങൾക്കിടെ വംശീയാധിക്ഷേപം ഉയർത്തുന്ന ബാനറുകൾ ഹംഗറി ആരാധകർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചതിനെതിരേ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ട്രാൻസ്ജെൻഡർ സമൂഹത്തിനെതിരായ ബാനറുകളായിരുന്നു ഇവ. മാത്രമല്ല ഫ്രാൻസിനെതിരായ മത്സരത്തിനിടെ കളിക്കാർ മൈതാനത്ത് മുട്ടുകുത്തിയിരിക്കുന്നത് നിർത്തണമെന്ന ആവശ്യവുമായി ഹംഗറി ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് പ്രകടനവും നടത്തിയിരുന്നു. അസമത്വങ്ങൾക്കെതിരായ പ്രതിഷേധമെന്ന നിലക്കാണ് കളിക്കാർ മത്സരത്തിനു മുമ്പ് മൈതാനത്ത് മുട്ടുകുത്തിയിരിക്കുന്നത്. Content Highlights: Germany Hungary euro cup match to be played in rainbow-colored stadium


from mathrubhumi.latestnews.rssfeed https://ift.tt/2TVOn2A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages