രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അസമിൽ ഇനി സർക്കാരാനുകൂല്യങ്ങളില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 19, 2021

രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അസമിൽ ഇനി സർക്കാരാനുകൂല്യങ്ങളില്ല

ഗുവാഹാട്ടി: വായ്പ എഴുതിത്തള്ളലും ക്ഷേമപദ്ധതികളും ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും ഇനി പുതിയ ജനസംഖ്യാനയത്തെ ആസ്പദമാക്കിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലികൾക്ക് അർഹതയുണ്ടാവില്ല. ഇവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ അംഗങ്ങളാവാൻ കഴിയില്ല. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാവാനും കഴിയില്ല.സമീപഭാവിയിൽത്തന്നെ ജനസംഖ്യാ-വനിതാ ശാക്തീകരണ നയം സർക്കാർ നടപ്പിൽ വരുത്തും. തേയിലത്തോട്ട തൊഴിലാളികൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ എന്നിവരെ മാനദണ്ഡങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കും. ഈവർഷം ജനുവരി ഒന്നിനാണ് നയം പ്രാബല്യത്തിൽ വന്നത്.കുടുംബത്തിന്റെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി അസമിലെ കുടിയേറ്റ മുസ്‌ലിംകളോട് അഭ്യർഥിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ ഇനിയും പെരുകിയാൽ താമസിക്കാനുള്ള സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടാകും. എന്നാൽ, ജനസംഖ്യ ഉയരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പ്രതിപക്ഷമായ കോൺഗ്രസ് ചില റിപ്പോർട്ടുകൾ ഉന്നയിച്ച് തള്ളി. അസമിലെ സ്ത്രീകളുടെ പ്രത്യുത്‌പാദന നിരക്ക് 2015-’16-ലെ 2.2-ൽ നിന്ന് 2020-’21-ൽ 1.9 ആയി കുറഞ്ഞു. അതായത് അസമിലെ ഭാവിയിലെ ജനസംഖ്യ നിലവിലെ ജനസംഖ്യയെക്കാൾ കുറവായിരിക്കും -കോൺഗ്രസ് വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3wN9P8I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages