കലത്തിൽ കുടുങ്ങിയ ആറുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 1, 2021

കലത്തിൽ കുടുങ്ങിയ ആറുവയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു

കലത്തിൽ കുടുങ്ങിയ കുട്ടിയ അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു കടയ്ക്കൽ (കൊല്ലം) : കളിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ദർപ്പക്കാട് നാസില മൻസിലിൽ അജിയുടെ മകൾ രണ്ടാം ക്ലാസ് വിദ്യാർഥി അൻസീറ(ആറ്)യാണ് കലത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. രക്ഷാകർത്താക്കൾ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുറ്റത്ത് കളിക്കുകയായിരുന്നു അൻസീറയും സഹോദരിയും ബന്ധുക്കളായ കുട്ടികളും. ഇതിനിടെ തുണിയലക്കുന്ന അലൂമിനിയം കലത്തിൽ അനങ്ങാൻ പോലുമാകാതെ കുടുങ്ങി. കുട്ടികളുടെ നിലവിളികേട്ട് രക്ഷാകർത്താക്കൾ എത്തിയപ്പോഴാണ് അപകടം മനസ്സിലായത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഹനത്തിൽ കലത്തോടുകൂടി കുട്ടിയെ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ ജെ.സുരേഷ് കുമാർ, അസി. ഓഫീസർ ടി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കട്ടർ ഉപയോഗിച്ച് കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. Content Highlight: Fire Force saves life of boy trapped in Pot


from mathrubhumi.latestnews.rssfeed https://ift.tt/3fV6cpS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages