പ്ലാസ്റ്റിക് കസേരയെടുത്ത് മകളുടെ തലയ്ക്കടിച്ചു: മൂന്നു വയസ്സുകാരിക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 30, 2021

പ്ലാസ്റ്റിക് കസേരയെടുത്ത് മകളുടെ തലയ്ക്കടിച്ചു: മൂന്നു വയസ്സുകാരിക്ക് പരിക്ക്

പ്ലാസ്റ്റിക് കസേര കൊണ്ടുള്ള അടിയിൽ പരിക്കേറ്റ കുട്ടി പാറശ്ശാല : സംസ്ഥാനാതിർത്തിയായ ചെങ്കവിളയിൽ അച്ഛന്റെ മർദനത്തിൽ മൂന്നുവയസ്സുകാരിക്ക് പരിക്ക്. പ്ലാസ്റ്റിക് കസേരകൊണ്ട് തലയിൽ അടിച്ചതിനെ തുടർന്നാണ് കുട്ടിക്കു പരിക്കേറ്റത്. പണം ആവശ്യപ്പെട്ട് ഭർത്താവ് മകളെയും തന്നെയും നിരന്തരം മർദിക്കുന്നതായ പരാതിയുമായി യുവതി രംഗത്തെത്തി. കാരോട് അയിര സ്കൂളിനു സമീപം ഒറ്റവീട്ട് വിളാകം ഷിജിൻഭവനിൽ ചിഞ്ചു (28)വാണ് രണ്ടുവർഷമായി ഭർത്താവ് വിജുകുമാർ മർദിക്കുന്നതെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. തിങ്കളാഴ്ച വൈകീട്ട് മദ്യലഹരിയിലെത്തിയ വിജുകുമാർ തന്നെ മർദിക്കുകയും തുടർന്ന് പ്ലാസ്റ്റിക് കസേരയെടുത്ത് മൂന്ന് വയസ്സുള്ള മകൾ ആൻമരിയയുടെ തലയിൽ അടിക്കുകയും ചെയ്തതായി പറയുന്നു. വിജുകുമാർ ചിഞ്ചുവിന്റെ തല പിടിച്ച് ചുവരിൽ തുടർച്ചയായി ഇടിക്കുകയും ചെയ്തു. പ്ലാസ്റ്റിക് കസേര കൊണ്ടുള്ള അടിയിൽ ആൻമരിയയുടെ തലയിൽനിന്നു രക്തം വരുന്നതു കണ്ട് വിജുകുമാർ പുറത്തേക്കു പോയി. ചിഞ്ചു കുട്ടിയുമായി പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. തുടർന്നാണ് രണ്ടുവർഷമായി ഭർത്താവ് തന്നെ മർദിക്കുമായിരുന്നെന്ന പരാതി കുളച്ചൽ വനിതാ പോലീസ് സ്റ്റേഷനിൽ ചിഞ്ചു നൽകിയത്. വിവാഹത്തിനു വീട്ടിൽനിന്ന് നൽകിയ സ്വർണം വിറ്റ് മദ്യപിച്ചശേഷം കൂടുതൽ പണം ആവശ്യപ്പെട്ടാണ് മർദനം തുടർന്നിരുന്നത്. തമിഴ്നാടിന്റെ പ്രദേശമായ അടയ്ക്കാകുഴിയിലെ ഭർതൃവീട്ടിലേക്ക് ചിഞ്ചുവിന്റെ മാതാപിതാക്കൾ എത്തുന്നതും തടഞ്ഞിരുന്നു. ഭർതൃവീട്ടിലെ കിണറ്റിൽ നിന്ന് കുടിവെള്ളമെടുക്കാൻപോലും അനുവദിക്കാതിരുന്നതിനെ തുടർന്ന് അയൽപക്കത്തെ വീടുകളിലെ കിണറുകളിൽനിന്നാണ് വെള്ളം ശേഖരിച്ചിരുന്നത്. ഇതുസംബന്ധിച്ച പരാതികൾ കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലും കുളച്ചൽ വനിതാ സ്റ്റേഷനിലും നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു ചിഞ്ചുവും രക്ഷാകർത്താക്കളും പരാതിപ്പെടുന്നു. Content Highlight: Father beats 3 year old daughter


from mathrubhumi.latestnews.rssfeed https://ift.tt/3xcKxAY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages