അന്താരാഷ്ട്ര യോഗദിനം ഇന്ന് ; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 20, 2021

അന്താരാഷ്ട്ര യോഗദിനം ഇന്ന് ; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഏഴാമത് അന്താരാഷ്ട്ര യോഗദിനം തിങ്കളാഴ്ച ഓൺലൈനായി ആചരിക്കും. കേന്ദ്രസർക്കാർ തലത്തിലുള്ള പരിപാടികൾ രാവിലെ ആറരമുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. തുടർന്ന് 15 ആധ്യാത്മികാചാര്യന്മാർ സന്ദേശം നൽകും. ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ആചാര്യന്മാരുടെ വക യോഗപരിശീലനവുമുണ്ടാകുമെന്ന് ആയുഷ് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പാർലമെന്റംഗങ്ങൾക്കായി ലോക്സഭാ സെക്രട്ടേറിയറ്റ് പ്രത്യേക പരിപാടികൾ നടത്തും. ഇതിൽ ക്ലാസെടുക്കാൻ ബി.ജെ.പി. എം.പി. പ്രഗ്യാ സിങ് ഠാക്കൂറിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. പ്രഗ്യയെ പങ്കെടുപ്പിച്ചാൽ വിട്ടുനിൽക്കുമെന്ന് ചില കോൺഗ്രസ് അംഗങ്ങൾ ലോക്സഭാ സ്പീക്കർക്ക് കത്തെഴുതി. രാജസ്ഥാനിലെ സിക്കറിൽനിന്നുള്ള ബി.ജെ.പി. എം.പി. സുമേധാനന്ദ് സരസ്വതിയും ക്ലാസെടുക്കുന്നുണ്ട്. 2008-ലെ മലേഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതയാവുകയും പിന്നീട് കോടതി വിട്ടയക്കുകയും ചെയ്ത പ്രഗ്യ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ വാഴ്ത്തി വിവാദമുയർത്തിയിരുന്നു. സമാധാനവും അച്ചടക്കവും സഹിഷ്ണുതയും കാംക്ഷിക്കുന്ന യോഗ പോലൊരു ജീവിതക്രമത്തെക്കുറിച്ച് ഗാന്ധിഘാതകനെ ഉപാസിക്കുന്ന ഒരാൾ പ്രഭാഷണം നടത്തുന്നത് നാണക്കേടാണെന്ന് ലോക്സഭാ സ്പീക്കർക്കയച്ച കത്തിൽ ടി.എൻ. പ്രതാപൻ പറഞ്ഞു. Content highlight: International Yoga Day 2021: PM Modi to address nation


from mathrubhumi.latestnews.rssfeed https://ift.tt/3cWhxVY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages