സ്വർണക്കടത്തിൽ സമാന്തരക്കടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 21, 2021

സ്വർണക്കടത്തിൽ സമാന്തരക്കടത്തും

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനിടയിൽ സമാന്തരക്കടത്തുമുണ്ടായിരുന്നതായി കസ്റ്റംസ് കണ്ടെത്തൽ. കോൺസുലേറ്റായിരുന്നു ഇതിനും ചുക്കാൻ പിടിച്ചിരുന്നത്. സ്വർണക്കടത്ത് സംഘത്തിലെ മറ്റുള്ളവരറിയാതെ കോൺസുലേറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇത്. സ്വപ്‌ന, സരിത്ത്, ശിവശങ്കർ എന്നിവരുടെ മൊഴികളിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. സ്വർണത്തിന് പുറമേ മറ്റുവസ്തുക്കളും നയതന്ത്രവഴിയിലൂടെ കടത്തിയതായാണ് ഇത് വ്യക്തമാക്കുന്നത്.സ്വപ്‌നയ്ക്കും സരിത്തിനും മാത്രമേ ഈ സമാന്തരക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. സരിത്തായിരുന്നു സ്വർണക്കടത്തിന്റെ ചുക്കാൻ പിടിച്ചത്. സ്വപ്നയെ ഇതിലേക്ക് സരിത്താണ് കൊണ്ടുവന്നത്. കോൺസുൽ ജനറലുമായുള്ള സ്വപ്‌നയുടെ ബന്ധമറിഞ്ഞതോടെ കൂട്ടുപ്രതികളായ സന്ദീപ് നായരും കെ.ടി. റെമീസും ആത്മവിശ്വാസത്തിലായി. ഇരുകൂട്ടരും പരസ്പരമറിയാതെ പറയുന്ന അളവിൽ സ്വർണം കടത്തിയിരുന്നുവെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/35EPIO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages