മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് എയിംസ്-ഡബ്ല്യു.എച്ച്.ഒ. പഠനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 18, 2021

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് എയിംസ്-ഡബ്ല്യു.എച്ച്.ഒ. പഠനം

ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് പഠനഫലം. ലോകാരോഗ്യസംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (എയിംസ്) സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കുട്ടികളിലെ സിറോപോസിറ്റിവിറ്റി (രോഗം വന്ന ശേഷമുണ്ടായ ആന്റിബോഡി സാന്നിധ്യം) മുതിർന്നവരെ അപേക്ഷിച്ച് കൂടുതലാണെന്നാണ് വിദഗ്ധ സംഘം കണ്ടെത്തിയത്. മിക്ക കുട്ടികളും രോഗം വന്നതുതന്നെ അറിഞ്ഞിട്ടില്ല. ഇവരെ ഐ.സി.യു.വിലും മറ്റും പ്രവേശിപ്പിക്കേണ്ടി വന്ന സാഹചര്യങ്ങളും കുറവായിരുന്നു. രോഗം വന്നു മാറിയതറിയാത്തവരിലടക്കമുള്ള സിറോപോസിറ്റിവിറ്റി നിരക്കാണ് സംഘം പരിശോധിച്ചത്. പഠനത്തിനായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 10,000 സാംപിളുകളാണ് ശേഖരിച്ചത്. ഇടക്കാല പഠനത്തിനായി ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽനിന്ന് 4,500 സാംപിളുകളുമെടുത്തു. കൂടുതൽ വിവരശേഖരണം തുടരുകയാണ്. തെക്കൻ ഡൽഹിയിലെ മെട്രോപൊളിറ്റൻ മേഖലയിലുള്ള കുട്ടികളിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ 74.7 ശതമാനമായിരുന്നു സിറോപോസിറ്റിവിറ്റി. ഇത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും കൂടുതലാണെന്ന് സർവേ നടത്തിയ എയിംസിലെ കമ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. പുനീത് മിശ്ര പറഞ്ഞു. രണ്ടാം തരംഗത്തിനു മുമ്പ് ഇവിടെ കുട്ടികളിൽ 73.9 ശതമാനം ആയിരുന്നു സിറോപോസിറ്റിവിറ്റി. രണ്ടാം തരംഗത്തിനുശേഷം ഡൽഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും സിറോപോസിറ്റിവിറ്റി നിരക്ക് വളരെ കൂടിയെന്നും ഇത് വരാനിടയുള്ള മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുതകുമെന്നും ഡോ. പുനീത് മിശ്ര വ്യക്തമാക്കി. ഡൽഹിയിലെ തിരക്കേറിയ പ്രദേശങ്ങളിലുള്ള കുട്ടികളിൽ സിറോപോസിറ്റിവിറ്റി ഇതിനകംതന്നെ ഉയർന്ന തോതിലായതിനാൽ സ്കൂളുകൾ തുറക്കണമെന്ന നിർദേശം അപകടകരമായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം തരംഗത്തിൽ ഡൽഹി പ്രാന്തമേഖലയിലെ ഫരീദാബാദിൽ 59.3 ശതമാനമാണ് സിറോപോസിറ്റിവിറ്റി. മുമ്പത്തെ ദേശീയ സർവേകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്നതാണ്. ഖരക്പുർ ഗ്രാമീണ മേഖലയിൽ 2-18 വയസ്സുകാരിൽ 87.9 ശതമാനമാണ് സിറോപോസിറ്റിവിറ്റി. ഈ നിരക്കുകളെല്ലാം മൂന്നാംതരംഗം വലിയ പ്രശ്നമില്ലാത്തതാവുമെന്നാണ് രേഖപ്പെടുത്തുന്നതെന്ന് ഡോ. മിശ്ര പറഞ്ഞു. സർവേയിൽ പങ്കെടുത്ത ഗ്രാമീണ ജനസംഖ്യയുടെ പകുതിയിലധികം (62.3 ശതമാനം) പേർക്ക് മുമ്പത്തെ അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. Content Highlights:The AIIMS-WHO says the third wave will no longer affect children. Research


from mathrubhumi.latestnews.rssfeed https://ift.tt/35ARMGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages