സംഘാംഗങ്ങൾ കൊഴിഞ്ഞ് ടീം രാഹുൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

സംഘാംഗങ്ങൾ കൊഴിഞ്ഞ് ടീം രാഹുൽ

ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെ ജിതിൻ പ്രസാദ. ഏതു നിമിഷവും മറുകണ്ടം ചാടാൻ അസ്വസ്ഥനായി സച്ചിൻ പൈലറ്റ്... കോൺഗ്രസിൽ പുതിയ തലമുറയെ വാർത്തെടുക്കാൻ രാഹുൽ ഗാന്ധി കൊണ്ടുവന്ന ടീമംഗങ്ങൾ ഒന്നൊന്നായി കൊഴിയുകയാണ്. നേതാക്കൾക്ക് ഉത്തരവാദിത്വങ്ങൾ നൽകുമ്പോൾ ആശയപരമായ പ്രതിബദ്ധത കൂടി പരിഗണിക്കണമെന്ന് മുതിർന്ന നേതാക്കൾ വിമർശിക്കുന്നതിലേക്കാണ് പാർട്ടിയിലെ രാഹുൽ പരീക്ഷണം എത്തിനിൽക്കുന്നത്. സംഘടനയിൽ സമൂലമാറ്റം ആവശ്യപ്പെട്ടു കത്തെഴുതിയ 23 നേതാക്കളിൽ ബാക്കിയുള്ള 22 നേതാക്കളെ അനുനയിപ്പിക്കുന്നത് വൈകരുതെന്ന സന്ദേശംകൂടി കോൺഗ്രസിന് നൽകുന്നുണ്ട് പ്രസാദയുടെ കാലുമാറ്റം.2004 ൽ അമേഠിയിലെ രാഹുലിന്റെ അരങ്ങേറ്റത്തിനോടൊപ്പം വേറെയും യുവനേതാക്കളെ കോൺഗ്രസ് രംഗത്തിറക്കിയിരുന്നു. പാർട്ടിയിൽനിന്ന് പുറത്തുപോയ പ്രസാദയ്ക്കും സിന്ധ്യയ്ക്കുമൊപ്പം സച്ചിൻ പൈലറ്റ്, സന്ദീപ് ദീക്ഷിത്, മിലിന്ദ് ദിയോറ, മധു യാക്ഷി ഗൗഡ്, ദീപേന്ദർ ഹൂഢ, മനീഷ് തിവാരി, ആർ.പി.എൻ. സിങ് എന്നിവരും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു. തിവാരിയും സിങ്ങും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും യുവതുർക്കി നിരയുടെ ഭാഗമായി. എന്നാൽ, ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോൾ ഇവരിൽ ചിലർ പാർട്ടി വിട്ടു. ചിലർ വിടാനൊരുങ്ങുന്നു. മറ്റു ചിലരാകട്ടെ അസ്വസ്ഥരുമാണ്.സംഘടനയിൽ മാറ്റമാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗങ്ങളിൽ പ്രസാദയ്ക്കൊപ്പം മനീഷ് തിവാരിയും സന്ദീപ് ദീക്ഷിതും ഉണ്ടായിരുന്നു. മിലിന്ദ് ദിയോറ പാർട്ടിയിൽ നിന്ന് അകൽച്ചയിലാണ്. പൈലറ്റ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതുമായി കൊമ്പുകോർക്കുന്നത് തുടരുന്നു.2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയാണ് മധ്യപ്രദേശിൽ മുഖ്യമന്ത്രി കമൽനാഥ്, മുതിർന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവർക്കൊപ്പം അധികാരത്തർക്കത്തെത്തുടർന്ന് സിന്ധ്യ പുറത്തുപോയത്. ഉത്തർ പ്രദേശിൽ അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ മുന്നേറ്റമുണ്ടാക്കാനാവില്ലെന്ന് മുൻകൂട്ടി കണ്ട് പ്രസാദയും പുതിയ ലാവണത്തിലെത്തി. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരേ നവ്‌ജോത് സിങ് സിദ്ദു ഉയർത്തുന്ന വെല്ലുവിളി പഠിക്കാൻ ഹൈക്കമാൻഡിന് സമിതിയെ വെക്കേണ്ടി വന്നു. ഇതെല്ലാം പാർട്ടിയുടെ തലപ്പത്തുള്ള പ്രശ്നങ്ങളായാണ് മുതിർന്ന നേതാക്കളിൽ പലരും വ്യാഖ്യാനിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3pFGiLz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages