പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 27, 2021

പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയുള്ള പാർട്ടി നടപടികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന കെ.കെ. മുഹമ്മദ് ഷാഫി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷാഫി സി.പി.എം. കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ക്വട്ടേഷൻ-മാഫിയ വിരുദ്ധ കാമ്പയിന് പിന്തുണ പ്രഖ്യാപിച്ചത്. കാമ്പയിനെ കുറിച്ച് വിശദീകരിക്കാൻ എം.വി. ജയരാജൻ നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ച് അതിൽ പാർട്ടി നിലപാടിനൊപ്പം എന്ന കുറിപ്പുമിട്ടു. ഇതേക്കുറിച്ച് മാധ്യമങ്ങൾ വാർത്തയാക്കുന്നുവെന്നറിഞ്ഞ ഷാഫി പിന്നാലെ സമ്മതിക്കരുത് ജീവിക്കാൻ, എന്റെ പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ എന്നും പോസ്റ്റിട്ടിറ്റുണ്ട്. ഈ മഹത്തായ മണ്ണിൽ ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്ക് കാലം മറുപടി തരും. പാർട്ടിയുടെ പേര് പറഞ്ഞു വൃത്തികെട്ട പ്രവണതകൾ കാട്ടിക്കൂട്ടുന്നവരെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. വലുത് പാർട്ടി തന്നെയാണ്- ഷാഫി വ്യക്തമാക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/35Vw5Bt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages