കൺമുന്നിൽ വളർന്ന ചങ്ങാതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 21, 2021

കൺമുന്നിൽ വളർന്ന ചങ്ങാതി

സിനിമയുടെ മായികപ്രപഞ്ചത്തിലേക്ക് കൺമുന്നിലൂടെ നടന്നുപോയ പ്രഗല്ഭരായ രണ്ടു സുഹൃത്തുക്കളെനിക്കുണ്ടായിരുന്നു. സംവിധായകനാവാൻ കൊതിച്ച് ജോലി രാജിവെച്ച് ഇറങ്ങിത്തിരിച്ച പദ്മനാഭനും ഉദ്യോഗത്തിൽനിന്ന് താത്കാലിക അവധിയെടുത്ത് ഗാനരചയിതാവാവാൻ പോയ പൂവച്ചൽ ഖാദറും. ഇരുവരും അവരവരുടേതായ മേഖലകളിൽ ഏറെ കഴിവുള്ളവരായിരുന്നു. സിനിമയിലെ വിജയത്തിന്റെയും പരാജയത്തിന്റെയും ഉദാഹരണങ്ങളായി ഞാൻ ഇന്നും അവരെ കാണുന്നു. പദ്മനാഭന് സിനിമയിൽ ശോഭിക്കാൻ കഴിഞ്ഞില്ല. പിന്നീട് വഴിമാറി സഞ്ചരിച്ച് മറ്റൊരു മേഖലയിൽ ശ്രദ്ധേയനായി. സിനിമയെക്കുറിച്ച് അദ്ദേഹം പിൽക്കാലത്ത് മറ്റൊരു പേരിൽ പുസ്തകമെഴുതി. എന്നാൽ, ഖാദർ അർഥസമ്പുഷ്ടമായ വരികളിലൂടെ മലയാള സിനിമാലോകത്ത് ശ്രദ്ധേയമായ ഗാനങ്ങളൊരുക്കി. അദ്ദേഹത്തിന്റെ ആർദ്രമധുരമായ പ്രണയഗാനങ്ങൾ കേൾക്കാൻ കൂടി പ്രേക്ഷകർ തിയേറ്ററുകളിലെത്തി. പി.ഡബ്ല്യു.ഡി.യിൽ ജോലി ലഭിച്ചതിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടെത്തിയ ഖാദറിനെ ആദ്യമായിക്കണ്ടത് കൈയിൽ ഒരു കവിതയുമായാണ്. അന്ന് ഞാൻ ചന്ദ്രിക ആഴിചപ്പതിപ്പിന്റെ എഡിറ്ററായിരിക്കേ പ്രസിദ്ധീകരണത്തിനുള്ള കവിതയുമായി എത്തിയതായിരുന്നു ഖാദർ. അവിടെ പരിചയം തുടങ്ങി. പിന്നീട് കോഴിക്കോട്ടെ സായാഹ്നങ്ങളിലും സൗഹൃദസദസ്സുകളിലും ഞങ്ങൾ ഒത്തുകൂടി. അക്കാലത്ത് സിനിമയിൽ കലാസംവിധായകനായിരുന്ന ഐ.വി. ശശി എന്റെ സുഹൃത്തായിരുന്നു. അദ്ദേഹം എന്നെക്കാണാൻ വരാറുണ്ടായിരുന്നു. ആഴ്ചപ്പതിപ്പിന്റെ പ്രവർത്തനങ്ങളിൽ ചിത്രകാരനെന്ന നിലയിൽ ശശിയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താറുമുണ്ടായിരുന്നു. ഐ.വി. ശശിയോട് ഞാൻ ഖാദറിനെക്കുറിച്ചും അദ്ദേഹത്തിന്റെ വരികളെക്കുറിച്ചും സിനിമയിൽ പാട്ടെഴുതാൻ അവസരം കൊടുക്കണമെന്നും പറഞ്ഞു. താമസിയാതെ ഖാദറും ശശിയുടെ സുഹൃത്തായി. ചെറുപ്പത്തിലേ കവിതകൾ എഴുതിയിരുന്ന ഖാദറിന്റെ വരികളിൽ ഗാനത്തിന്റെ മാധുര്യം പ്രകടമായിരുന്നു. ശശിയുടെ സഹായത്തോടെ ഖാദർ ആദ്യമായി സിനിമയ്ക്കുവേണ്ടിയെഴുതിയത് കവിതകൾ തന്നെയായിരുന്നു. കവിതയെന്ന ചിത്രത്തിൽ. അതുകഴിഞ്ഞാണ് ഞങ്ങളുടെ പൊതുസുഹൃത്തും പിൽക്കാലത്ത് അവളുടെ രാവുകൾ എന്ന സിനിമയുടെ തിരക്കഥാകൃത്തുമായ ഷെറീഫിന്റെ നിറങ്ങൾ എന്ന നോവൽ കാറ്റുവിതച്ചവൻ എന്ന പേരിൽ സിനിമയാക്കിയപ്പോഴാണ് പൂവച്ചൽ ഖാദറിന് പാട്ടെഴുതാൻ അവസരം ലഭിച്ചത്. പതിയെ ഖാദറിന്റെ വരികൾ സിനിമയ്ക്ക് അനിവാര്യമായി


from mathrubhumi.latestnews.rssfeed https://ift.tt/3d1mLQy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages