ഇന്ന് ഇളവുകളുടെ ദിവസം; ശനിയും ഞായറും കടുത്ത നിയന്ത്രണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

ഇന്ന് ഇളവുകളുടെ ദിവസം; ശനിയും ഞായറും കടുത്ത നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിൽ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവശ്യസേവനങ്ങൾ നൽകുന്ന കടകൾക്കൊപ്പം വസ്ത്രങ്ങൾ, സ്റ്റേഷനറി, ആഭരണം, കണ്ണടകൾ, ശ്രവണ സഹായികൾ, പാദരക്ഷകൾ, പുസ്തകങ്ങൾ എന്നിവ വിപണനംചെയ്യുന്ന കടകൾക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവർത്തിക്കാനാണ് അനുമതി. വാഹന ഷോറൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാനും അനുമതിയുണ്ട്. ഇന്ന് അറ്റക്കുറ്റ പണികൾ നടത്തുന്ന കടകൾക്കും മൊബൈൽ ഫോൺ റിപ്പയർ കടകൾക്കും പ്രവർത്തിക്കാം. അതേ സമയം 12, 13 തീയതികളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുള്ളതിനാൽ ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളിൽ ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കി. കർശന സാമൂഹിക അകലം പാലിച്ച് ഈ ദിവസങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താം. എന്നാൽ, ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വെള്ളിയാഴ്ച തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3geTSCy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages