നേപ്പാൾ യാത്ര: മിൽമ ഭരണസമിതി അംഗങ്ങൾ പണം തിരിച്ചടയ്ക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 2, 2021

നേപ്പാൾ യാത്ര: മിൽമ ഭരണസമിതി അംഗങ്ങൾ പണം തിരിച്ചടയ്ക്കണം

തിരുവനന്തപുരം: നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്രപോയ മിൽമ ഭരണസമിതി അംഗങ്ങളിൽനിന്ന് ചെലവായ തുക തിരിച്ചുപിടിക്കണമെന്ന് സർക്കാർ ഉത്തരവ്. മലബാർ മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങളാണ് രജിസ്ട്രാറുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത്. കൊൽക്കത്തയിൽനടന്ന ഡെയറി വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മലബാർ യൂണിയൻ ഭരണസമിതി അംഗങ്ങൾ പോയത്. 2015 ഫെബ്രുവരി 19, 20, 21 തീയതികളിലായിരുന്നു ഇത്. ഇതിന് ശേഷമുള്ള മൂന്നുദിവസം ഇവർ കാഠ്മണ്ഡുവിലേക്ക് പോയി. യാത്രയ്ക്കുള്ള ചെലവ് മിൽമയാണ് വഹിച്ചത്. ഭരണസമിതി അംഗങ്ങൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്രനടത്താൻ രജിസ്ട്രാറുടെ മുൻകൂർ അനുമതി വേണം. അനുമതിയില്ലാതെ ഔദ്യോഗിക ചെലവിൽ യാത്രനടത്തിയത് നിയമവിരുദ്ധമാണെന്നും ഈ തുകമുഴുവൻ തിരിച്ചുപിടിക്കണമെന്നുമാണ് സർക്കാർ ഉത്തരവിട്ടിട്ടുള്ളത്.അഞ്ച് തസ്തികകളിലെ നിയമനം അസാധുവാക്കിയ രജിസ്ട്രാറുടെ ഉത്തരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു. നിയമനത്തിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്ത് നിയമനം ക്രമപ്പെടുത്തി നൽകുകയാണെന്ന് ക്ഷീരവികസന വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. മലബാർ മേഖലാ യൂണിയനിൽ നിയമനങ്ങളിലും മറ്റും ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് വകുപ്പുതല അന്വേഷണം നടന്നത്. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ച് തസ്തികകളിൽ നടന്ന നിയമനങ്ങൾ റദ്ദാക്കി ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. 34 ജീവനക്കാർക്ക് ഇതിലൂടെ ജോലി നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. ഇവർ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തുടരുന്നത്. 60 പേരുടെ നിയമനം മുടങ്ങി. ഇതിനൊക്കെ കാരണമായ ഡയറക്ടറുടെ ഉത്തരവിനും അന്വേഷണ റിപ്പോർട്ടിനും എതിരേ മിൽമ നൽകിയ അപ്പീലിലാണ് ഇപ്പോൾ സർക്കാർ തീർപ്പുകല്പിച്ചത്. അക്കൗണ്ട്‌സ് ഓഫീസർ, ടെക്‌നീഷ്യൻ ഗ്രേഡ്-2 (ബോയിലർ), ടെക്‌നീഷ്യൻ ഗ്രേഡ് 2 (എം.ആർ.എ.സി.), ലാബ് അസിസ്റ്റന്റ്, പ്ലാന്റ് അറ്റൻഡർ ഗ്രേഡ്-2 എന്നീ തസ്തികകളിലെ നിയമനങ്ങളാണ് ക്രമീകരണം നടത്തിയത്. മിൽമയിലെ നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സുരക്ഷാഏജൻസികളെ നിശ്ചയിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ട്. അതിനാൽ, ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും സർക്കാർ മിൽമയ്ക്ക് നിർദേശം നൽകി. f


from mathrubhumi.latestnews.rssfeed https://ift.tt/3pnqYTG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages