‘സാധനം കൈയിലുണ്ടോ, സാധനം കൈയിലുണ്ട്...’ സ്വർണക്കടത്ത് ഒരു ‘ചാറ്റു’കഥ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 22, 2021

‘സാധനം കൈയിലുണ്ടോ, സാധനം കൈയിലുണ്ട്...’ സ്വർണക്കടത്ത് ഒരു ‘ചാറ്റു’കഥ

കൊച്ചി : ‘സാധനം കൈയിൽ കിട്ടിയിട്ടുണ്ട്, ഞാൻ ഇതാ വെളിയിലോട്ട് പോണ്... ‘താങ്ക്യു, താങ്ക്യു വെരിമച്ച്... ഇത്രമാത്രം ചെയ്താൽ മതി. ഇതാണ് ഒരു സമാധാനം ഉള്ളത്...’മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച ‘അക്കരെ അക്കരെ അക്കരെ...’ സിനിമയിലെ സി.ഐ.ഡി. കോഡായ ‘സാധനം കൈയിലുണ്ടോ...’ ഡയലോഗല്ല ഇത്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വർണക്കടത്ത് സംഘങ്ങളുടെ ‘ചാറ്റ്’ ആണ്. രഹസ്യസന്ദേശങ്ങൾ കൈമാറാൻ ടെലിഗ്രാം ആപ്ലിക്കേഷനിൽ ഉണ്ടാക്കിയ ഗ്രൂപ്പിന് ‘സി.പി.എം. കമ്മിറ്റി’ എന്നും സ്വർണം വന്നിരുന്ന പാക്കേജിന് ‘സാധനം’ എന്നുമായിരുന്നു പേര്. ‘കമ്മിറ്റി’ അംഗങ്ങളുടെ പേരുകൾ സൂസപാക്യം (പി.എസ്. സരിത്ത്), ഹലോ (കെ.ടി. റമീസ്), സാൻഫ്രാൻസി (സന്ദീപ് നായർ) എന്നിങ്ങനെയുമായിരുന്നു. സ്വർണക്കടത്തിന്റെ ‘ലൈവ്’ വിവരങ്ങൾ കൈമാറിയിരുന്നത് ഈ ടെലിഗ്രാം ഗ്രൂപ്പിലൂടെയായിരുന്നു.യു.എ.ഇ.യിൽനിന്നു സ്വർണം അയക്കുന്ന മെസേജ് റെമീസ് അയക്കും. സ്വർണത്തിന്റെ അളവും ആരുടെ പേരിലാണെന്നുമടക്കമുള്ള വിവരങ്ങൾ അതിലുണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്‌ സ്വർണം കൈപ്പറ്റുന്നതുവരെ ചാറ്റ് തുടരും. റെമീസിന്റെ നിർദേശപ്രകാരം സന്ദീപായിരുന്നു ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയത്. സ്വർണം അയക്കുന്ന നയതന്ത്രബാഗേജിന്റെ എയർവേ ബിൽ നമ്പർ, ഓതറൈസേഷൻ ലെറ്റർ എല്ലാം ഗ്രൂപ്പിൽ കൈമാറിയിരുന്നു.ഒരുതവണ സ്വർണം കടത്തുന്നതിന്റെ ഭാഗമായി നടന്ന ടെലിഗ്രാം ചാറ്റ്സരിത്ത്: ‘‘അമ്പത് കിലോയുടെ നോട്ടിഫിക്കേഷൻ വന്നിരുന്നു. ഇനി അങ്ങേരെ പറഞ്ഞു മനസ്സിലാക്കണം (കോൺസൽ ജനറലിനെ ഉദ്ദേശിച്ചുള്ളത്). അതാണ് ബുദ്ധിമുട്ട്. അമ്പത് കിലോ എന്തുകൊണ്ടാണെന്നു പറഞ്ഞു മനസ്സിലാക്കണം.’’റമീസ്: ‘‘അതിനു പെട്ടിയുമായി നേരെ അങ്ങേരുടെ വീട്ടിൽ പോയാൽ മതി. ആവശ്യമുള്ള സാധനങ്ങളൊക്കെ എടുത്തോളാൻ പറയുക. അങ്ങനെയേ അയാളെ വിശ്വാസത്തിലെടുക്കാൻ പറ്റൂ. സാധനങ്ങൾ കംപ്ലീറ്റ് തുറന്നോളാൻ പറയുക. ഒ.ക്കെ... മൂന്നു സാധനങ്ങളാണുള്ളത്.’’സന്ദീപ്: ‘‘റമീസ് ഭായ്, മെയിൻ ആയിട്ട് ബോക്സിന്റെ ലെവൽ (വലുപ്പം) കുറയ്ക്കുന്നത് നന്നായിരിക്കും എന്നാണ് എനിക്കുതോന്നുന്നത്.’’റമീസ്: ‘‘ആ വലിയ രണ്ടു സാധനം മാത്രം എടുത്താൽ മതി. വേറെയൊന്നും നിങ്ങൾ എടുക്കണ്ട.’’റമീസ്: ‘‘നിങ്ങൾ കാണുന്നപോലത്തെ ഭീകരത ഒന്നും അതിനില്ലാട്ടോ. ഫോട്ടോ എടുത്തതിന്റെയാണ്. നോർമൽ പെട്ടിയാണത്. ലാൻഡ്ക്രൂയിസർ അല്ലെങ്കിൽ ഇന്നോവ ഉണ്ടെങ്കിൽ സുഖമായിട്ട് പോവും. നോ ഇഷ്യൂസ്. ഇനിയിപ്പോ അടുത്തതു മുതൽ സാധനം വെയ്റ്റ് കൂടുകയല്ലേ. അതാണ് അയച്ചുനോക്കുന്നത്.’’സരിത്ത്: ‘‘സെൻഡർ നെയിം ലാസ്റ്റ് വന്ന ബിൽ ഓഫ് എൻട്രിയിലും ജമാൽ ഹുസൈൻ അൽസാബി എന്നാണ്. ഇവിടെ റിസീവറും അൽസാബി തന്നെ. സെൻഡർ നെയിം പോകുന്ന ബംഗാളിയുടെ പേര് തന്നെ വെക്കാൻ പറയൂ.’’ദിവസങ്ങൾക്കുശേഷം സ്വർണം കൈയിൽ കിട്ടിയശേഷം സരിത്തിന്റെ മെസേജ് ഇങ്ങനെ. ‘സാധനം ഡെലിവറായി, കൈയിൽ കിട്ടി. ഞാനിറങ്ങുകയാണ്...’


from mathrubhumi.latestnews.rssfeed https://ift.tt/2Skq0vb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages