ലോങ് ജമ്പില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ തിരുത്തി ഷൈലി സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 26, 2021

ലോങ് ജമ്പില്‍ രണ്ട് ദേശീയ റെക്കോഡുകള്‍ തിരുത്തി ഷൈലി സിങ്

പാട്യാല: 60-ാമത് ദേശീയ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ അണ്ടർ 20 വിഭാഗം ലോങ് ജമ്പിൽ രണ്ട് ദേശീയ റെക്കോഡുകൾ തിരുത്തി ഉത്തർ പ്രദേശിന്റെ ഷൈലി സിങ്. ആദ്യ ശ്രമത്തിൽ 6.19 മീറ്റർ ചാടിയ ഷൈലി 20 വർഷം പഴക്കമുള്ള യൂത്ത് ദേശീയ റെക്കോഡ് തിരുത്തി. 6.10 മീറ്ററായിരുന്നു റെക്കോഡ്. തുടർന്ന് മൂന്നാമത്തെ ശ്രമത്തിൽ 6.48 മീറ്റർ ചാടിയ ഷൈലി അണ്ടർ 20 ദേശീയ റെക്കോഡും മറികടന്നു. 6.30 ആയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോഡ്. Shaili Singh has further improved the U 20 long jump national mark to 6.48m. A serious contender for a U 20 World Championship medal. This is Shaili celebrating her jump with another junior athlete. @IExpressSports https://t.co/NqXUpLpJDu pic.twitter.com/lxPs2UvzAR — Andrew Amsan (@AndrewAmsan) June 26, 2021 അഞ്ജു ബോബി സ്പോർട്സ് ഫൗണ്ടേഷന്റെ താരമായ ഷൈലി മുൻ താരം അഞ്ജു ബോബി ജോർജിനും ഭർത്താവ് റോബർട്ട് ബോബി ജോർജിനും കീഴിൽ പരിശീലിക്കുന്നതാരമാണ്. 6.26 മീറ്റർ ചാടിയ തമിഴ്നാടിന്റെ എ. ഷെറിനാണ് രണ്ടാം സ്ഥാനത്ത്. 6.17 മീറ്റർ ചാടിയ ഹരിയാനയുടെ രേണു മൂന്നാം സ്ഥാനത്തെത്തി. Content Highlights: Shaili Singh from UP shattered two records in the women s long jump


from mathrubhumi.latestnews.rssfeed https://ift.tt/3djfsUl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages