ജീവിതം വഴിമുട്ടിയ ജനത്തിന് മുമ്പില്‍ പിച്ചാത്തി പഴങ്കഥ വിളമ്പുന്നു, പരിഹസിക്കരുത്-ജോയ് മാത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 20, 2021

ജീവിതം വഴിമുട്ടിയ ജനത്തിന് മുമ്പില്‍ പിച്ചാത്തി പഴങ്കഥ വിളമ്പുന്നു, പരിഹസിക്കരുത്-ജോയ് മാത്യു

കോഴിക്കോട്: ബ്രണ്ണൻ കോളേജ് പഠനകാലത്തെ വീരവാദങ്ങൾ മുഴക്കി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പോരടിക്കുന്നതിൽ പരിഹാസവുമായി സിനിമ-സാമൂഹ്യ പ്രവർത്തകനായ ജോയ് മാത്യു. ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനതയ്ക്കുംഅവർ അർഹിക്കുന്ന ഭരണാധികാരികളെ തന്നെയാകും ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം... ജീവിക്കാൻ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നിൽക്കുമ്പോൾ അൻപത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യൻ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതിൽ നമ്മൾ മലയാളികൾക്കാണ് ആഹ്ലാദിക്കാൻ കൂടുതൽ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം . നിങ്ങളുടെയോ ?


from mathrubhumi.latestnews.rssfeed https://ift.tt/3zInNuf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages