തിങ്കളാഴ്ച രാജ്യത്ത് വിതരണം ചെയ്തത് 82 ലക്ഷം ഡോസ് വാക്‌സിന്‍; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 21, 2021

തിങ്കളാഴ്ച രാജ്യത്ത് വിതരണം ചെയ്തത് 82 ലക്ഷം ഡോസ് വാക്‌സിന്‍; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്ച കോവിഡ് വാക്സിന്റെ 82.7 ലക്ഷം ഡോസ് വിതരണംചെയ്തു. ഒരുദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 42 ലക്ഷം ഡോസ് നൽകിയ ഏപ്രിൽ രണ്ടിലെ കണക്കുകളെയാണ് മറികടന്നത്.സംസ്ഥാനങ്ങൾ വാക്സിൻ വിതരണം വേഗത്തിലാക്കിയിട്ടുണ്ട്. ദിവസേന രണ്ടുലക്ഷം പേർക്ക് വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹരിയാണ വ്യക്തമാക്കി. അടുത്ത 10 ദിവസം പ്രതിദിനം മൂന്നുലക്ഷം പേർക്ക് വാക്സിൻ നൽകാൻ ഉദ്ദേശിക്കുന്നതായി അസമും വ്യക്തമാക്കി.ഇതുവരെ 29.10 കോടി വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തതായി ഞായറാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്നുകോടി ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കലുണ്ട്. 24 ലക്ഷം ഡോസ് അടുത്ത മൂന്നുദിവസത്തിനുള്ളിൽ കൈമാറുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3xGBoAM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages