ചെലവായത് 721 കോടി, പിരിച്ചെടുക്കുക 1844 കോടി; ഇത് പാലിയേക്കര ടോൾ മാജിക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 18, 2021

ചെലവായത് 721 കോടി, പിരിച്ചെടുക്കുക 1844 കോടി; ഇത് പാലിയേക്കര ടോൾ മാജിക്‌

കൊച്ചി: ഇടപ്പള്ളിമുതൽ മണ്ണുത്തിവരെയുള്ള 62 കിലോമീറ്റർ നാലുവരിപ്പാതയുടെ പേരിൽ പാലിയേക്കരയിൽ ഇതുവരെ ടോളായി പിരിച്ചത് 888.04 കോടി രൂപ. 2012 ഫെബ്രുവരി ഒമ്പതുമുതൽ 2021 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇടപ്പള്ളി-മണ്ണുത്തി റോഡിന്റെ നിർമാണത്തിനായി ചെലവായത് 721 കോടിയാണ്.ബിൽഡ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ബി.ഒ.ടി.) വ്യവസ്ഥയിൽ 312.54 കോടി എസ്റ്റിമേറ്റിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടതായിരുന്നു ഇത്. പാലിയേക്കരയിൽ ഒരുദിവസം ടോളായി ലഭിക്കുന്നത് 37.96 ലക്ഷം രൂപയാണെന്നാണ് ദേശീയപാതാ അതോറിറ്റി വിവരാവകാശ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. പാലിയേക്കരയിൽ ഇതുവരെ എത്രരൂപ ടോളായി ലഭിച്ചു എന്നതു സംബന്ധിച്ച വിവരം തേടിയത് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസാണ്. ഗുരുവായൂർ ഇൻഫ്രാസ്‌ട്രക്ചറൽ കമ്പനിക്ക് 2028 ജൂൺ 21 വരെ ടോൾ പിരിക്കാനാണ് അനുമതിനൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഇനിയുള്ള 84 മാസംകൊണ്ട് 956.59 കോടി രൂപകൂടി അധികമായി പാലിയേക്കരയിൽ ടോളായി ലഭിക്കും. ആകെ കിട്ടുക 1844 കോടിയായിരിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3vyZKuI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages