ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 50 തികയ്ക്കാനായില്ല; മൂന്നു വര്‍ഷത്തിനിടെ ആദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 23, 2021

ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും 50 തികയ്ക്കാനായില്ല; മൂന്നു വര്‍ഷത്തിനിടെ ആദ്യം

സതാംപ്ടൺ: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്ത് കിരീടം നേടിയിരിക്കുകയാണ് കെയ്ൻ വില്യംസന്റെ ന്യൂസീലൻഡ്. സാഹചര്യങ്ങൾ മുതലെടുത്ത് മികച്ച രീതിയിൽ പന്തെറിഞ്ഞ ബൗളിങ് നിരയും ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത ബാറ്റിങ് നിരയുമാണ് കിവീസിന്റെ വിജയത്തിനു പിന്നിൽ. ഫൈനൽ പോലൊരു മത്സരത്തിൽ ഇന്ത്യൻ നിരയിൽ ഒരു താരത്തിനു പോലും രണ്ട് ഇന്നിങ്സിലും 50 റൺസ് തികയ്ക്കാനായില്ല എന്നത് ഇന്ത്യൻ ബാറ്റിങ് നിരയുടെ ദൗർബല്യം വെളിവാക്കുന്നു. 2018-ലെ ലോർഡ്സ് ടെസ്റ്റിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഒരു ഇന്ത്യൻ താരത്തിന് പോലും അർധ സെഞ്ചുറി തികയ്ക്കാൻ സാധിക്കാതിരിക്കുന്നത്. പരിചയസമ്പന്നർ നിറഞ്ഞ ഇന്ത്യൻ നിര രണ്ടാം ഇന്നിങ്സിൽ വെറും 170 റൺസിനാണ് കൂടാരം കയറിയത്. 41 റൺസെടുത്ത യുവതാരം ഋഷഭ് പന്താണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഒന്നാം ഇന്നിങ്സിൽ 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസെടുത്തത്. Content Highlights: India batsmen fail to score a single half-century


from mathrubhumi.latestnews.rssfeed https://ift.tt/3zS1Xoo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages