തൃശ്ശൂർ: പോലീസ് സേനയിൽ വനിതാപ്രാതിനിധ്യം 15 ശതമാനമാക്കി ഉയർത്തുമെന്ന ഒന്നാം പിണറായി സർക്കാരിന്റെ വാഗ്ദാനം തുടർഭരണം തുടങ്ങുമ്പോഴും പാലിക്കാനായില്ല. പോലീസ് സേനയിൽ നിലവിലെ വനിതാപ്രാതിനിധ്യം ഒമ്പതുശതമാനത്തിനടുത്ത് മാത്രമാണ്. 2017 ഡിസംബറിനുശേഷം 117 തസ്തികകൾ സേനയിൽ സ്ത്രീകൾക്കായി അനുവദിച്ചിട്ടുണ്ടെന്ന് റാങ്ക് പട്ടികയിലുള്ളവർ വിവരാവകാശം തേടിയതിന് മറുപടി ലഭിച്ചിട്ടുണ്ട്. രണ്ടുമാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന റാങ്ക് പട്ടികയിലുള്ളവരെ മുഴുവൻ നിയമിച്ചാലും വനിതാപ്രാതിനിധ്യം 15 ശതമാനത്തിലെത്തില്ല.വനിതാപ്രാതിനിധ്യം 15 ശതമാനത്തിലെത്തിക്കുമെന്ന് 2016-ലെ എൽ.ഡി.എഫ്. പ്രകടനപത്രിക വാഗ്ദാനം ചെയ്തിരുന്നു. ഇതുപ്രകാരം ബറ്റാലിയൻ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കിയിരുന്ന പതിവുരീതിയിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനാടിസ്ഥാനത്തിൽ നിയമനം നടത്താൻ തീരുമാനിച്ചു. 2017-ൽ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം 2018-ൽ പി.എസ്.സി. എഴുത്തുപരീക്ഷയും ശാരീരികപരിശോധനയും നടത്തി. 2019 ഡിസംബറിലായിരുന്നു ശാരീരിക പരിശോധന. 2020 ഓഗസ്റ്റ് മൂന്നിന് റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇതിനിടെ ഗർഭിണികളായ ഉദ്യോഗാർഥികൾ തങ്ങളുടെ ശാരീരികപരിശോധന നടത്താൻ സമയം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. ഇവർക്കനുകൂലമായ വിധിയെത്തുടർന്ന് നിയമനനടപടികൾ വീണ്ടും നീണ്ടു. 2020 ഒക്ടോബറിലാണ് നടപടികളാരംഭിച്ചത് രണ്ടുമാസത്തിനകം കാലഹരണപ്പെടുന്ന വനിതാപോലീസ് പട്ടികയിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 353 പേർക്കുമാത്രമാണ്. മെയിൻ ലിസ്റ്റിൽ 2000 പേരുള്ള പട്ടികയിൽനിന്ന് 646 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. അതേസമയം, 2021 ജനുവരിക്കുശേഷം പുതിയ ഒഴിവുകൾ ഒന്നും റിപ്പോർട്ടുചെയ്തിട്ടുമില്ല. കോവിഡും ലോക്ഡൗണും മൂലം നിയമനം നീണ്ടതിനാൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന പ്രതീക്ഷയിലാണ് വനിതാപോലീസ് റാങ്ക് ലിസ്റ്റ് ഹോൾഡർമാർ.വനിതാപോലീസിന്റെ അംഗബലം വർധിപ്പിക്കാൻ 20-ലേറെ നിർദേശങ്ങൾ പോലീസ് ആസ്ഥാനത്തുണ്ടെന്ന് അറിയുന്നു. വനിതാപ്രാതിനിധ്യം ഇത്രമാത്രം...* റാങ്ക് പട്ടിക വരുന്നതിനുമുമ്പ് 7%* നിലവിലെ സ്ഥിതി 9%* പട്ടികയിലെ മുഴുവൻപേരെയും നിയമിച്ചാൽ 12%തസ്തികയടിസ്ഥാനത്തിലുള്ള വനിതാപ്രാതിനിധ്യം (2021 ഫെബ്രുവരി വരെയുള്ളത്)* ഡിവൈ.എസ്.പി. -ഒന്ന്* ഇൻസ്പെക്ടർമാർ 26* സബ് ഇൻസ്പെക്ടർമാർ 131* എ.എസ്.ഐ. മൂന്ന്* എസ്.സി.പി.ഒ. 171* സി.പി.ഒ. 3181* ഹവീൽദാർ (ബറ്റാലിയൻ) 20* പി.ഒ. (ബറ്റാലിയൻ) 770 -എസ്.ഐ.എസ്.എഫ്. അടക്കം
from mathrubhumi.latestnews.rssfeed https://ift.tt/3fX1b1z
via
IFTTT
No comments:
Post a Comment