കോഴിക്കോട്: മുടക്കമില്ലാതെ കുതിച്ച് ഇന്ധനവില വർധന. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില. വയനാട് ബത്തേരിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.24 ആയി. അടിമാലിയിൽ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില 100.40 രൂപയായി.പല ജില്ലകളിലും പ്രീമിയം പെട്രോളിന് വില 100 കടന്നിട്ടുണ്ട് അതേസമയം സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ സലിറ്ററിന് 92.31 രൂപയുമെത്തി. കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോൾ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്. content highlights:petrol, diesel price rise
from mathrubhumi.latestnews.rssfeed https://ift.tt/3ijs0OY
via
IFTTT
No comments:
Post a Comment