ആദ്യ പകുതി പിന്നിടുമ്പോള്‍ ബൊളീവിയയ്‌ക്കെതിരേ ചിലി മുന്നില്‍ (1-0) | LIVE BLOG - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 18, 2021

ആദ്യ പകുതി പിന്നിടുമ്പോള്‍ ബൊളീവിയയ്‌ക്കെതിരേ ചിലി മുന്നില്‍ (1-0) | LIVE BLOG

സൂയിയാബ: കോപ്പ അമേരിക്കയിൽ ബൊളീവിയയ്ക്കെതിരായ മത്സരത്തിന്റെ ആദ്യപകുതി പിന്നിടുമ്പോൾ ചിലി എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. മുന്നേറ്റതാരം ബെൻ ബ്രെറെട്ടണാണ് ടീമിനായി ഗോൾ നേടിയത്. ആദ്യ പകുതിയിൽ ചിലി പൂർണ ആധിപത്യം പുലർത്തി. കളിയുടെ ആദ്യ മിനിട്ട് തൊട്ട് ചിലിയാണ് ആധിപത്യം പുലർത്തിയത്. ബൊളീവിയയ്ക്ക് കാര്യമായി ഒരു ചലനവും സൃഷ്ടിക്കാനായില്ല. കളിയുടെ പത്താം മിനിട്ടിൽ തന്നെ ചിലി ബൊളീവിയയ്ക്കെതിരേ ലീഡെടുത്തു. മുന്നേറ്റതാരം ബെൻ ബ്രെറെട്ടണാണ് ടീമിനായി ഗോൾ നേടിയത്. ബൊളീവിയയുടെ മുന്നേറ്റം ഭേദിച്ച ചിലി പ്രതിരോധനിര പന്ത് വർഗാസിന് കൈമാറി. പന്തുമായി കുതിച്ച വർഗാസ് ശിഥിലമായ ബൊളീവിയൻ പ്രതിരോധത്തെ കബിളിപ്പിച്ച് പന്ത് ബ്രൈറെട്ടണ് കൈമാറി. ബ്രൈറെട്ടൺ ഗോൾകീപ്പറിന് ഒരു സാധ്യത പോലും നൽകാതെ പന്ത് വലയിലെത്തിച്ചു. പിന്നാലെ ഗോളെന്നുറച്ച ചിലിയുടെ എറിക് പുൾഗാറിന്റെ ലോങ്റേഞ്ചർ തകർപ്പൻ സേവിലൂടെ ബൊളീവിയൻ ഗോൾകീപ്പർ ലാംപെ തട്ടിയകറ്റി. 17-ാം മിനിട്ടിൽ ചിലിയുടെ മെനെസെസ് എടുത്ത ലോങ്റേഞ്ചറും ഉജ്ജ്വലമായി ലാംപെ രക്ഷപ്പെടുത്തി. 29-ാം മിനിട്ടിൽ ബൊളീവിയയുടെ ഫെർണാണ്ടസിന് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ചിലി പോസ്റ്റിന് വെളിയിലൂടെ ഉരുണ്ടുപോയി. 34-ാം മിനിട്ടിൽ കഴിഞ്ഞ മത്സരത്തിലെ ഗോൾസ്കോററായ ബൊളീവിയയുടെ സാവേദ്രയുടെ കിക്ക് ചിലി ഗോൾകീപ്പർ ബ്രാവോ അനായാസം കൈയ്യിലൊതുക്കി. തൊട്ടുപിന്നാലെ 36-ാം മിനിട്ടിൽ ചിലിയ്ക്കായി രണ്ടാം ഗോൾ നേടാനുള്ള വർഗാസിന്റെ ശ്രമം പാളി. തുറന്ന അവസരമുണ്ടായിരുന്നിട്ടും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: Paraguay vs Bolivia Copa America 2021


from mathrubhumi.latestnews.rssfeed https://ift.tt/3q8f7Jh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages