എറണാകുളം: മാതൃഭൂമി മുൻബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന എൽ.കെ. കൃഷ്ണൻകുട്ടി (86)അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മാതൃഭൂമിയിൽ നിന്ന് വിരമിച്ചശേഷം ദീർഘകാലം എറണാകുളം കരയോഗം പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ഭാര്യ: കെ. സരളാദേവി (റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥ). ഭാരതീയ വിദ്യാഭ്യവൻ (എരൂർ) അധ്യാപികയായ കൃഷ്ണപ്രിയ മകളാണ്. മാതാ അമൃതാനനന്ദമയി മഠത്തിലെ സ്വാമി ധ്യാനാമൃതാനന്ദ മകനാണ്. ന്യൂ ഇന്ത്യാ അഷ്വറൻസ് മുൻ ഡപ്യൂട്ടി മാനേജർ സഞ്ജീവ് കുമാർ മരുമകനാണ്. Content Highlights: Senior journalist L K Krishnankutty passes away
from mathrubhumi.latestnews.rssfeed https://ift.tt/3upwC9r
via
IFTTT
No comments:
Post a Comment