മേളയിൽ രഘു നായകനായി ക്യാമറയ്ക്കു മുന്നിലെത്തുമ്പോൾ സഹനടനായത് സാക്ഷാൽ മമ്മൂട്ടി. പിന്നീട് മമ്മൂട്ടി സിനിമയുടെ കൊടുമുടി കയറിയപ്പോൾ താരപരിവേഷങ്ങളില്ലാതെ വലിയ സ്വപ്നങ്ങളുമായി കുടുംബത്തിലൊതുങ്ങി കഴിയുകയായിരുന്നുരഘു. സിനിമയിൽ 40 വയസ്സുപിന്നിട്ട രഘു നായകനായാണ് തുടങ്ങിയതെങ്കിലും പിന്നീടു ചെറിയ വേഷങ്ങളിലേക്കൊതുങ്ങുകയായിരുന്നു. ചേർത്തല നഗരസഭ 18-ാം വാർഡിൽ പുത്തൻവെളി രഘു എന്ന ശശിധരൻ തികച്ചും യാദൃശ്ചികമായാണ് സിനിമയിലെത്തുന്നത്. മേളയിൽ മമ്മൂട്ടിക്കൊപ്പം തുടങ്ങി ഒടുവിൽ മോഹൻലാലിനൊപ്പം ദൃശ്യത്തിൽ വരെയെത്തുമ്പോൾ 30 സിനിമകളാണ് പിന്നിട്ടത്. നാടകത്തിലും സീരിയലിലും കൈവെച്ചെങ്കിലും അവിടെയും ഉയരങ്ങളിലെത്താൻ രഘുവിനായില്ല. സഞ്ചാരി, കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, അപൂർവ സഹോദരങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറിയവേഷങ്ങൾ ചെയ്തു. 1980-ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെറിയ രഘു നടനായത്. നടൻ ശ്രീനിവാസൻ നേരിട്ടെത്തിയാണ് രഘുവിനെ സിനിമയിലേക്കെത്തിച്ചത്. കെ.ജി. ജോർജിന്റെ സർക്കസ് കൂടാരത്തിന്റെ കഥ പറയുന്ന ചിത്രമായ മേളയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കണമെന്ന് കേട്ടപ്പോൾ രഘുവിന് അത്ഭുതമായിരുന്നു. ആലപ്പുഴ സ്വദേശി സുദർശനനെയും വെട്ടൂർ പുരുഷനെയും കടന്നാണ് നായകാന്വേഷണം രഘുവിലേക്കെത്തിയത്. നടൻ മേള രഘു അന്തരിച്ചു അനുയോജ്യൻ രഘുവാണെന്നുറപ്പിച്ചത് ശ്രീനിവാസനായിരുന്നു. ശ്രീനിവാസന്റെ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രഫർ രഘുവിന്റെ വിവിധ പോസിലുള്ള ഫോട്ടൊയും എടുത്തുമടങ്ങി. പിന്നീട് സംവിധായകനായ കെ.ജി. ജോർജ് എറണാകുളം മാതാ ഹോട്ടലിൽവച്ച് രഘുവിനെ കാണുകയും തുടർന്ന് ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. ഗോവിന്ദൻകുട്ടിയെന്ന കേന്ദ്രകഥാപാത്രമായി രഘുവും മരണക്കിണറിൽ ബൈക്ക് ഓടിക്കുന്ന സാഹസികനായ രമേശ് എന്ന കഥാപാത്രമായി മമ്മൂട്ടിയും മത്സരിച്ചഭിനയിച്ചു. കന്നഡ നടി അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായിക. സ്കൂൾ കോളേജ് തലങ്ങളിൽ നാടകവും മിമിക്രിയുമായി നടന്നിരുന്ന രഘുവിന് ആദ്യസിനിമാ വലിയ അനുഭവമായിരുന്നു. തുടർന്ന് ദൂരദർശൻ നിർമിച്ച വേലുമാലു സർക്കസിലും പ്രധാനവേഷം രഘുവിനെ തേടിയെത്തി. കൂടാതെ കെ.പി.എ.സി.യിലൂടെ നാടകത്തിലുമെത്തി. Content Highlights:Mela Raghu passed away, KG George Movie Mela, Mammootty
from mathrubhumi.latestnews.rssfeed https://ift.tt/33jhyy1
via
IFTTT
No comments:
Post a Comment