പോത്തൻകോട് : കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെയും ചില ക്രിമിനലുകളുടെയും നേതൃത്വത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഇഫ്താർ വിരുന്ന് നടത്തിയതായി ആക്ഷേപം. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്.ഐ.യോട് വിശദീകരണം ചോദിച്ചു. പുറത്തിറങ്ങാതെ കർശന നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങൾ വീടുകളിൽ തന്നെ കഴിയുമ്പോഴാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായത്. മാത്രമല്ല രണ്ടാഴ്ച മുമ്പ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഉൾപ്പെടെ പോത്തൻകോട് സ്റ്റേഷനിലെ ആറോളം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അടുത്തകാലത്ത് കഞ്ചാവ് കേസിലെയും കള്ളനോട്ട് കേസിലെയും പ്രതികളാണ് വിരുന്ന് നടത്താൻ മുൻകൈയെടുത്തതെന്നാണ് ആക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും കള്ളനോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളും സ്റ്റേഷനിലെ പല പോലീസുകാരുടെയും ഇടനിലക്കാരൻ എന്നറിയപ്പെടുന്നയാളുമാണ് ഇഫ്താർ വിരുന്ന് നടത്തിയതെന്നാണ് ആരോപണം.
from mathrubhumi.latestnews.rssfeed https://ift.tt/3vShHVB
via
IFTTT
No comments:
Post a Comment