ഗാസ: പലസ്തീനിൽ മുഴുവൻ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണം അവസാനിപ്പിക്കണമെന്ന യുഎൻ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. സംഘർഷമവസാനിക്കാൻ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് വ്യക്തമാക്കി. അദ്ദേഹം സംസാരിച്ച് മണിക്കൂറുകൾ പിന്നിട്ടതും ഇസ്രയേലി യുദ്ധവിമാനങ്ങൾ വീണ്ടും ഗാസ മുനമ്പിൽ വ്യോമാക്രമണം ശക്തമാക്കി. ഇസ്രയേലിന്റെ വ്യോമാക്രമണത്തെ നെതന്യാഹു ന്യായീകരിക്കുകയും ചെയ്തു. ഗാസ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ പത്തുകുട്ടികളും 16 സ്ത്രീകളുമുൾപ്പടെ 42 പേർ മരിച്ചു. തിങ്ങിനിറഞ്ഞ ജനവാസമേഖലയാണ് ഗാസ.മൂന്ന് കെട്ടിടസമുച്ചയങ്ങൾ ആക്രമണത്തിൽ തകർന്നു. ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി. ഇതിൽ 58 കുട്ടികളുൾപ്പെടുന്നു. എൺപത് തവണ യുദ്ധവിമാനങ്ങൾ ഗാസയെ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആക്രമണത്തിൽ ഗാസയിലെ വൈദ്യുത വിതരണ ശൃംഖല തകർന്നു.ഹമാസ് ചീഫ് യഹിയ അൽ സിൻഹറിന്റെ വീടും വ്യോമാക്രമണത്തിൽ തകർത്തതായി സൈന്യം പറഞ്ഞു. ആക്രമണം നിർത്തണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേലും ഹമാസും അറിയിച്ചതോടെ യുഎൻ രക്ഷാസമിതിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ അപലപിക്കുന്ന പൊതുപ്രസ്താവനയും വെർച്വൽ യോഗത്തിൽ ഉണ്ടായില്ല. യുഎൻ യോഗ സമയത്തും ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നു. Content Highlights: Israel launches heavy air strikes on Gaza: Death toll nears 200
from mathrubhumi.latestnews.rssfeed https://ift.tt/3hD6KDg
via
IFTTT
No comments:
Post a Comment