ലക്ഷദ്വീപിലെ ബംഗാരം ദ്വീപും കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക്: ലക്ഷ്യം വലിയ 'മാറ്റം' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 25, 2021

ലക്ഷദ്വീപിലെ ബംഗാരം ദ്വീപും കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക്: ലക്ഷ്യം വലിയ 'മാറ്റം'

കൊച്ചി: ദ്വീപുനിവാസികളുടെ ജീവിതം ദുസ്സഹമാക്കി ലക്ഷദ്വീപ് ഭരണകൂടം ലക്ഷ്യമിടുന്നത് സ്വകാര്യവത്കരണത്തിന് തുല്യമായ ‘വലിയ’ മാറ്റങ്ങൾക്ക്. ആദ്യപടിയായി ബംഗാരം ടൂറിസം ദ്വീപിന്റെ നടത്തിപ്പും ലക്ഷദ്വീപിന്റെ കൊച്ചി ഗസ്റ്റ്ഹൗസും സ്വകാര്യ ഏജൻസികൾക്ക് കൈമാറാൻ നീക്കം തുടങ്ങി. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലേക്കും സമാനരീതിയിൽ സ്വകാര്യവത്കരണം നടപ്പാക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായാണ് ലക്ഷദ്വീപ് ടൂറിസം വകുപ്പിനെ ദുർബലമാക്കും വിധം 190 ജീവനക്കാരെ പിരിച്ചുവിട്ടത്. ഇനിയും പിരിച്ചുവിടലുകൾ ഉണ്ടാകുമെന്നാണ് സൂചന.ലക്ഷദ്വീപ് സമൂഹത്തിലെ ജനവാസമില്ലാത്ത ദ്വീപാണ് ബംഗാരം. എട്ടുകിലോമീറ്റർ നീളവും നാലുകിലോമീറ്റർ വീതിയുമാണ് ദ്വീപിന്. പതിറ്റാണ്ടുകളായി വിനോദസഞ്ചാരത്തിന് മാത്രമാണ് ദ്വീപ് ഉപയോഗിക്കുന്നത്. ഇവിടത്തെ റിസോർട്ടിൽ വിനോദസഞ്ചാരികൾക്ക് 30 മുറികളാണുള്ളത്. റെസ്റ്റോറന്റ്, സ്കൂബ ഡൈവിങ്, വാട്ടർസ്പോർട്‌സ് സൗകര്യങ്ങളുമുണ്ട്.സ്വകാര്യ ഗ്രൂപ്പിന്റെ കൈവശമായിരുന്നു വർഷങ്ങളോളം ഈ ദ്വീപ്. നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ഭരണകൂടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ബംഗാരം ദീപിന്റെ നടത്തിപ്പ് ലക്ഷദ്വീപ് ടൂറിസത്തിനാണ്. തദ്ദേശീയരായിരുന്നു ജീവനക്കാർ. ഇവരുൾപ്പെടെയുള്ള 190 ജീവനക്കാരെയാണ് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്. ബംഗാരം ഇക്കോടൂറിസം കേന്ദ്രം നടത്തിപ്പിന് പഞ്ചനക്ഷത്ര റിസോർട്ട് ഗ്രൂപ്പോ അതിന് മുകളിൽ നിലവാരമുള്ളവരെയോ മാത്രമാണ് പരിഗണിക്കുക. അഞ്ചുവർഷത്തേക്കാണ് കരാർ. കാലാവധി അവസാനിക്കുമ്പോൾ അഞ്ചുവർഷംകൂടി നീട്ടിനൽകാമെന്ന് ദ്വീപ് ഭരണകൂടം പുറപ്പെടുവിച്ച രേഖകൾ വ്യക്തമാക്കുന്നു.ഇതിന് സമാനമായാണ് ലക്ഷദ്വീപ് ഭരണകൂടം നേരിട്ട് നടത്തുന്ന കൊച്ചി ഗാന്ധിനഗറിലെ ഗസ്റ്റ് ഹൗസും സ്വകാര്യ ഏജൻസിക്ക് കൈമാറാൻ പോകുന്നത്. ലക്ഷദ്വീപ് ജനത കൊച്ചിയിൽ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുമ്പോൾ താമസിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ഗസ്റ്റ്ഹൗസ്. ടൂറിസം വകുപ്പിനാണ് ഗസ്റ്റ്ഹൗസിന്റെ നിയന്ത്രണവും. ഇവിടെ 58 ഡോർമിറ്ററികൾ, നാല് എ.സി. മുറികൾ ഉൾപ്പടെ 42 മുറികൾ, റെസ്റ്റോറന്റ്, ദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ് കൗണ്ടർ എന്നിവയുമുണ്ട്. ആദ്യമായാണ് ഇത് സ്വകാര്യ ഏജൻസികൾക്ക് പാട്ടത്തിന് നൽകുന്നത്. മൂന്ന് വർഷമാണ് പാട്ടക്കാലാവധി. ദ്വീപ് ഭരണകൂടത്തിന് ഇത് രണ്ടുവർഷംകൂടി നീട്ടി നൽകാം. എല്ലാ നടപടികളും പൂർത്തിയാക്കി ഏജൻസിയെ തിരഞ്ഞെടുത്തതായാണ് സൂചന.ദ്വീപിലെ ഡെയറി ഫാമുകൾ പൂട്ടിയതിനൊപ്പം ഗുജറാത്ത് പാൽ സഹകരണ സംഘത്തിന്റെ ഉത്പന്നങ്ങൾ ദ്വീപിലെത്തിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ആദ്യ കേന്ദ്രം കവരത്തിയിൽ തുടങ്ങാൻ ഉത്തരവായി. ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനാണ് വിതരണക്കാർ. കവരത്തിയിലെ വിൽപ്പന വിലയിരുത്തി മറ്റ് ദ്വീപുകളിലും കേന്ദ്രങ്ങൾ തുടങ്ങും.


from mathrubhumi.latestnews.rssfeed https://ift.tt/3yGbhek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages