കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം: ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എംഡി സുനില്‍ ജെയിന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 15, 2021

കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം: ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എംഡി സുനില്‍ ജെയിന്‍ അന്തരിച്ചു

ന്യൂഡൽഹി: ബിസിനസ് ദിനപത്രമായ ഫിനാൻഷ്യൽ എക്സ്പ്രസ് മാനേജിങ് എഡിറ്റർ സുനിൽ ജെയിൻ(58) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ച രാത്രി 8.30 ഓടെയാണ് മരണം സംഭവിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് സഹോദരി സന്ധ്യ ജെയിൻ അറിയിച്ചു. ശനിയാഴ്ച രാവിലെ സുനിൽ ജെയിനിന് ഒരുതവണ ഹൃദയാഘാതം സംഭവിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിനെ അതിജീവിച്ചിരുന്നു. എന്നാൽ രാത്രിയിൽ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്നും സന്ധ്യ ജെയിൻ പ്രസ്താവനയിൽ വ്യക്തമാക്കി. രോഗത്തിന്റെ വിവരങ്ങൾ സുനിൽ ജെയിൻ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഓക്സിജൻ നില താഴുന്നതിനെക്കുറിച്ചുള്ള ട്വീറ്റുകളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന സൂചനകളുണ്ടായിരുന്നു. എയിംസിൽ പ്രവേശിപ്പിച്ചെന്നും നിലവിൽ സുരക്ഷിത കരങ്ങളിലാണെന്നുമാണ് സുനിൽ ജെയിനിന്റെ അവസാനത്തെ ട്വീറ്റ്. ഏറെക്കാലമായി ഫിനാൻഷ്യൽ എക്സ്പ്രസിനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു സുനിൽ ജെയിൻ. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം കൺസൾട്ടന്റായി ജോലി ചെയ്തു. തുടർന്ന് എഫ്ഐസിസിഐയിലും പ്രവർത്തിച്ചു. 1991ലാണ് മാധ്യമപ്രവർത്തന മേഖലയിലേക്ക് കടക്കുന്നത്. ഇന്ത്യ ടുഡേ മാഗസിൻ ആയിരുന്നു ആദ്യ തട്ടകം. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൽ ചേർന്നു. പിന്നീട് ബിസിനസ്സ് സ്റ്റാന്റേഡിൽ ജോലി ചെയ്തിരുന്നെങ്കിലും 2010 മുതൽ വീണ്ടും എക്സ്പ്രസ് ഗ്രൂപ്പിനൊപ്പമായിരുന്നു സേവനം. സുനിൽ ജെയിനിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ടൈംസ് ഗ്രൂപ്പിന്റെ ചെയർപേഴ്സൺ ഇന്ദു ജെയ്നും കോവിഡ് അനുബന്ധ പ്രശ്നങ്ങളെ തുടർന്ന് മരണപ്പെട്ടിരുന്നു. 84 വയസ്സായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3hzObjH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages