ന്യൂഡൽഹി: രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ.ശൈലജയെ ഒഴിവാക്കിയത് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം മാനിക്കാതെ. പിണറായി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങൾ യെച്ചൂരിയുടെ നിർദേശം തള്ളുകയായിരുന്നു. ഇതിനിടെ, ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രനേതൃത്വത്തിന് പരാതികൾ ലഭിച്ചതായും അറിയുന്നു.മന്ത്രിസഭ സംബന്ധിച്ചുള്ള ശുപാർശ തയ്യാറാക്കാനായി ആദ്യം കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങളുടെ യോഗം ചേർന്നു. ഈ ശുപാർശ യെച്ചൂരിക്കുമുമ്പാകെ അവതരിപ്പിച്ചു. പി.ബി.യംഗം പിണറായി ഉൾപ്പെടെ നാലുകേന്ദ്രകമ്മിറ്റിയംഗങ്ങളും മന്ത്രിസഭയിൽ ഉണ്ടാവണമെന്നായിരുന്നു യെച്ചൂരിയുടെ നിർദേശം. എന്നാൽ, കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങൾ അത് നിരസിച്ചു. ഇങ്ങനെ, കേന്ദ്രകമ്മിറ്റിയംഗങ്ങളിൽ ശൈലജയെ മാറ്റിനിർത്തി, ‘മന്ത്രിസഭാംഗങ്ങളെല്ലാം പുതുമുഖങ്ങൾ’ എന്ന പിണറായിയുടെ വാദത്തിന് പി.ബി. അംഗങ്ങളുടെ യോഗത്തിലും പിന്നീട് സംസ്ഥാനസെക്രട്ടേറിയറ്റ്-സംസ്ഥാനകമ്മിറ്റി യോഗങ്ങളിലും മുൻതൂക്കം ലഭിച്ചു. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പി.ബി.യംഗങ്ങളുടെ നിർണായകയോഗത്തിൽ പങ്കെടുത്തതായി അറിയുന്നു.ദേശീയ-അന്താരാഷ്ട്രതലത്തിൽത്തന്നെ ഇടതുസർക്കാരിന് പ്രതിച്ഛായ നേടിക്കൊടുത്ത ശൈലജയെ മാറ്റിനിർത്തിയതിൽ കടുത്ത നീരസത്തിലാണ് കേന്ദ്രനേതാക്കൾ. കോവിഡ് പ്രതിരോധത്തിലെ കേരളമാതൃകയിൽ ശൈലജയുടെ സംഭാവന അവിസ്മരണീയമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.തീരുമാനം പൂർണമായും കേരളഘടകമാണെടുത്തതെന്നും ഇക്കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്നുമാണ് നേതാക്കളുടെ വാദം. പശ്ചിമബംഗാളിൽ ഒറ്റസീറ്റും കിട്ടാതെ പാർട്ടി തകർന്നടിയുകയും കേരളത്തിൽ ചരിത്രപരമായി തുടർഭരണം നേടുകയും ചെയ്തതിനാൽ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ സ്വരം ദുർബലമായെന്നും വാദമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3ylVlhh
via
IFTTT
No comments:
Post a Comment