കമലിന്റെ പാർട്ടിയിൽ കൂട്ടരാജി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 6, 2021

കമലിന്റെ പാർട്ടിയിൽ കൂട്ടരാജി

ചെന്നൈ : പാർട്ടിപ്രസിഡന്റ് കമൽഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയ്ത് മക്കൾ നീതി മയ്യത്തിൽ കൂട്ടരാജി. വൈസ് പ്രസിഡന്റുമാരായ ആർ. മഹേന്ദ്രൻ, പൊൻരാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് പാർട്ടി വിട്ടത്. കമലിന്റെ പ്രവർത്തനശൈലി അംഗീകരിക്കാൻ സാധിക്കില്ലെന്നും ചില ഉപദേശകരുടെ കൈപ്പിടിയിലാണെന്നും രാജിസമർപ്പിച്ചതിനുശേഷം മഹേന്ദ്രൻ ആരോപിച്ചു. ജനറൽ സെക്രട്ടറിമാരായ എ.ജി. മൗര്യ, ഉമാദേവി, സി.കെ. കുമാരവേൽ, എം. മുരുകാനന്ദം, ഉപദേശകൻ സുരേഷ് അയ്യർ എന്നിവരും കമൽഹാസന്റെ പ്രവർത്തനശൈലിയിൽ പ്രതിഷേധിച്ച് രാജിസമർപ്പിച്ചിട്ടുണ്ട്.നിയമസഭാതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണം ശരിയായ ദിശയിലല്ലായിരുന്നുവെന്നും ഇതേക്കുറിച്ച് പറഞ്ഞിട്ടും അംഗീകരിക്കാൻ കമൽഹാസൻ തയ്യാറായില്ലെന്നും മഹേന്ദ്രൻ ആരോപിച്ചു. ഒരിടത്തുപോലും ജയിക്കാൻകഴിഞ്ഞില്ലെങ്കിലും ശൈലിമാറ്റാൻ കമൽ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാർട്ടിവിടാൻ തീരുമാനിച്ചതെന്നും മഹേന്ദ്രൻ പറഞ്ഞു. മോശം പ്രകടനത്തിനുകാരണം പ്രചാരണത്തിലെ പോരായ്മയാണെന്ന് പാർട്ടിവിട്ട നേതാക്കൾ ആരോപിച്ചിരുന്നു. ഇതംഗീകരിക്കാൻ കമൽ തയ്യാറായിരുന്നില്ല. ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രൻ ഇത്തവണ കോയമ്പത്തൂരിലെ സിങ്കാനല്ലൂരിൽ മത്സരിച്ചിരുന്നു. എ.ജി. മൗര്യ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ്. മുൻ രാഷ്ട്രപത്രി ഡോ. അബ്ദുൽകലാമിന്റെ ശാസ്ത്ര ഉപദേശകനായിരുന്നു പൊൻരാജ്. പാർട്ടിയിൽ സ്വയവിമർശനം സാധിക്കാത്തതാണ് രാജിക്കുകാരണമെന്ന് പൊൻരാജ് പറഞ്ഞു. നിയമസഭയിൽ സീറ്റുകിട്ടാത്തതിൽ പ്രതിഷേധിച്ച് സ്ഥാപകനേതാക്കളിൽ ഒരാളായ കമീല നാസർ മുമ്പ്‌ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. പിന്നീട് ഇവരെ പാർട്ടിയിൽനിന്ന് നീക്കിയിരുന്നു.  പ്രവർത്തനശൈലിയിൽ പ്രതിഷേധം


from mathrubhumi.latestnews.rssfeed https://ift.tt/3nVqT8R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages