കോഴിക്കോട്: ഇടതുമുന്നണിയുടെ രണ്ടാംമന്ത്രിസഭയിൽ പ്രാതിനിധ്യത്തിനായി ഒറ്റ അംഗം മാത്രമുള്ള ഘടകകക്ഷികളെല്ലാം സമ്മർദം ചെലുത്തുകയാണ്. ആറുപേരാണ് വിവിധ ഘടകകക്ഷികളെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരിക്കുന്നത്. സി.പി.എം. സ്വതന്ത്രരായും മൂന്നുപേരുണ്ട്. ഒട്ടും സമ്മർദമില്ലാതെ മന്ത്രിസഭാരൂപവത്കരണം നടത്താനുള്ള അംഗബലം സി.പി.എമ്മിനും രണ്ടാംകക്ഷിയായ സി.പി.ഐ.യും ചേർന്നാലുണ്ട്. എന്നാൽ മുന്നണിയിലെ ഇതര ജനാധിപത്യ പാർട്ടികളെകൂടി ഉൾക്കൊള്ളിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. ഇത്തരത്തിൽ പ്രാതിനിധ്യം നൽകണമെങ്കിൽ മന്ത്രിമാരുടെ എണ്ണത്തിൽ ഇരുകക്ഷികളും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. മന്ത്രിസഭാ രൂപവത്കരണത്തിന് ഘടകകക്ഷികളുമായി സി.പി.എം. നേതൃത്വത്തിന്റെ ചർച്ചകൾ നടന്നുവരികയാണ്. ഒറ്റയാൾ കക്ഷികൾക്ക് പ്രാതിനിധ്യം നൽകേണ്ടതില്ലെന്ന അഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സ് തുറന്നിട്ടില്ല. മൂന്ന് മുൻമന്ത്രിമാരും ഒറ്റയാന്മാരുടെ കൂട്ടത്തിലുണ്ട്. കടന്നപ്പള്ളി രാമചന്ദ്രൻ (കോൺ.എസ്.), കെ.പി. മോഹനൻ (എൽ.ജെ.ഡി.), കെ.ബി. ഗണേഷ് കുമാർ (കേരള കോൺ-ബി), ആന്റണി രാജു (ജനാധിപത്യ കേരള കോൺ.), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ.), കോവൂർ കുഞ്ഞുമോൻ (ആർ.എസ്.പി. ലെനിനിസ്റ്റ്) എന്നിവരാണ് ഒറ്റ അംഗം മാത്രമുള്ള കക്ഷികളുടെ പ്രതിനിധികൾ. മുഴുവൻസമയ മന്ത്രിപദം ഇല്ലെങ്കിൽ ഓരോ കക്ഷിക്കും ഊഴമിട്ട് രണ്ടര വർഷംവീതം മന്ത്രിസ്ഥാനം നൽകുക എന്ന നിർദേശവും ഉയർന്നിട്ടുണ്ട്. അങ്ങിനെയെങ്കിൽ ഒരേസമയം മൂന്നുകക്ഷികൾക്ക് പ്രാതിനിധ്യം നൽകാനാവും. അടുത്തടേമിൽ അടുത്ത മൂന്ന് കക്ഷികൾക്കും നൽകാനാവും എന്നതാണ് പരിഹാരനിർദേശവും വിട്ടുവീഴ്ചയുമായി ചിലർ മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ സാധ്യത സംബന്ധിച്ച സൂചനയൊന്നും സി.പി.എം. നൽകിയിട്ടില്ല. Content Highlights:Pinarayi Vijayan Ministry, Kerala Assembly Election Result 2021
from mathrubhumi.latestnews.rssfeed https://ift.tt/3bbx4k3
via
IFTTT
No comments:
Post a Comment