ദെഹ്റാദൂൺ: കൊറോണ വൈറസും ജീവിക്കാൻ അവകാശമുള്ള ജീവിയാണെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. വ്യാഴാഴ്ച ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവേയാണ് ബിജെപി നേതാവ് കൂടിയായ ത്രിവേന്ദ്ര സിങ്ങ് കൊറോണയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടത്. ദാർശനികമായി ചിന്തിക്കുമ്പോൾ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്.നമ്മൾ മനുഷ്യർ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു ഇതായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന. എന്നിരുന്നാലും വൈറസിനെ മറികടക്കാൻ സുരക്ഷിതരായി ഇരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.പ്രസ്താവന വാർത്തയായതോടെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് റാവത്തിന് ട്രോൾ പൂരമാണ്. കേന്ദ്രസർക്കാർ പുതുതായി നിർമ്മിക്കുന്ന സെൻട്രെൽ വിസ്തയിൽ കൊവിഡിന് അഭയം നൽകണമെന്നാണ് ഒരാൾ റാവത്തിനെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. Content Highlight: Coronavirushas "Right To Live:Trivendra Singh Rawat
from mathrubhumi.latestnews.rssfeed https://ift.tt/3bpSIRz
via
IFTTT
No comments:
Post a Comment